Tuesday, August 20, 2019 Last Updated 15 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.07 AM

കുട്ടികള്‍ കുറവ്‌; കോടികളുടെ ആനുകൂല്യങ്ങള്‍ നഷ്‌ടം

പത്തനംതിട്ട: വിദ്യാര്‍ഥികള്‍ കുറവായതിനാല്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്‌ ലഭിക്കേണ്ട കോടികളുടെ ആനുകൂല്യങ്ങള്‍ നഷ്‌ടമായി.
2018 - 19 ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്‌ബി മുഖേന സംസ്‌ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്‌ അനുവദിച്ച മൂന്നു കോടി രൂപയുടെ ധനസഹായം ലഭിക്കാന്‍ അര്‍ഹതയുള്ള ഒരു വിദ്യാലയവും പത്തനംതിട്ട ജില്ലയില്‍ ഇല്ല.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞത്തിന്റെ ഭാഗമായി കിഫ്‌ബിയുടെ മൂന്നു കോടി രൂപയുടെ ധനസഹായം പശ്‌ചാത്തല സൗകര്യ വികസനത്തിനാണ്‌ നീക്കിവച്ചിരുന്നത്‌. ഇതാകട്ടെ 1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കാണ്‌ അനുവദിച്ചത്‌. ഇത്തരത്തില്‍ സംസ്‌ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി 166 സ്‌കൂളുകളെ തെരഞ്ഞെടുത്ത്‌ പണം അനുവദിച്ച്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭരണാനുമതിയും നല്‍കി. നിര്‍വഹണ ഏജന്‍സിയായ കൈറ്റ്‌ മുഖേനയാണ്‌ ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്‌.
തിരുവനന്തപുരം ജില്ലയില്‍ മാത്രം 16 സ്‌കൂളുകള്‍ക്കാണ്‌ സഹായം ലഭിക്കുന്നത്‌. കൊല്ലത്ത്‌ 11, ആലപ്പുഴ മൂന്ന്‌, കോട്ടയം ഒന്ന്‌, ഇടുക്കി ഒന്ന്‌, തൃശൂര്‍ മൂന്ന്‌, പാലക്കാട്‌ 24, മലപ്പുറം 46 കോഴിക്കോട്‌ 18, വയനാട്‌ നാല്‌, കണ്ണൂര്‍ 23, കാസര്‍ഗോഡ്‌ 14 എന്നിങ്ങനെയാണ്‌ മറ്റു ജില്ലകളില്‍ ഫണ്ട്‌ അനുവദിച്ചിട്ടുള്ള സ്‌കൂളുകളുടെ എണ്ണം.
പത്തനംതിട്ട കൂടാതെ എറണാകുളത്തു മാത്രമാണ്‌ ഫണ്ട്‌ ലഭിക്കാനുള്ളത്‌.
എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബജറ്റില്‍ പ്രഖ്യാപിച്ച ധനസഹായത്തില്‍ ജില്ലയില്‍ ഇതേവരെ അര്‍ഹമായത്‌ 16 സ്‌കൂളുകളാണ്‌. സര്‍ക്കാര്‍ മേഖലയിലെ ഈ സ്‌കൂളുകളിലെ പശ്‌ചാത്തല സൗകര്യവികസനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.
എം.എല്‍.എമാര്‍ ഓരോ നിയോജകമണ്ഡലത്തിലും ശിപാര്‍ശ ചെയ്‌ത സ്‌കൂളുകള്‍ക്ക്‌ അഞ്ച്‌ കോടി രൂപ വീതമാണ്‌ അനുവദിച്ചത്‌. ഇതിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്‌.
സെപ്‌റ്റംബറില്‍ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാണ്‌ നിര്‍ദേശം. കോഴഞ്ചേരി, വെച്ചൂച്ചിറ കോളനി, കടപ്ര കണ്ണശ സ്‌മാരകം, അടൂര്‍ ബോയ്‌സ്‌, കോന്നി ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാണ്‌ അഞ്ച്‌ കോടി രൂപ വീതം വിനിയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശിപാര്‍ശ ചെയ്‌തത്‌. പ്രളയത്തേ തുടര്‍ന്നുള്ള സാഹചര്യത്തില്‍ കോഴഞ്ചേരി, കടപ്ര സ്‌കൂളുകളുടെ നിര്‍മാണം തടസപ്പെട്ടിരുന്നു. ഈ സ്‌കൂളുകളില്‍ മണ്ണു പരിശോധന അടക്കം രണ്ടാമത്‌ പൂര്‍ത്തീകരിച്ച്‌ നിര്‍മാണം പുനരാരംഭിക്കുകയായിരുന്നു.
മൂന്ന്‌ കോടി രൂപയുടെ ധനസഹായത്തിന്‌ 11 സ്‌കൂളുകളാണ്‌ ജില്ലയില്‍ ആദ്യഘട്ടത്തില്‍ ശിപാര്‍ശ ചെയ്‌തത്‌. ഇവയില്‍ ഒമ്പത്‌ സ്‌കൂളുകളിലെ പശ്‌ചാത്തല സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ടെന്‍ഡറായിട്ടുണ്ട്‌. നാരങ്ങാനം, പാലയ്‌ക്കാത്തകിടി സ്‌കൂളുകളാണ്‌ ടെന്‍ഡര്‍ ചെയ്യാനുള്ളത്‌.
ജില്ലയിലെ 45 വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം പത്തോ അതില്‍ താഴെയോ ആണ്‌. സംസ്‌ഥാനത്തു തന്നെ ഇത്തരത്തില്‍ ഏറ്റവുമധികം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്‌ പത്തനംതിട്ട ജില്ലയിലാണ്‌. ഗവണ്‍മെന്റ്‌ മേഖലയിലെ 12 സ്‌കൂളുകളും 33 എയ്‌ഡഡ്‌ സ്‌കൂളുകളിലുമാണ്‌ പത്തില്‍ താഴെ കുട്ടികളുള്ളത്‌. ഇവയിലധികവും പ്രൈമറി വിദ്യാലയങ്ങളാണ്‌.

Ads by Google
Advertisement
Wednesday 26 Jun 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW