Wednesday, August 21, 2019 Last Updated 34 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.05 AM

മഴ കുറവ്‌; എങ്കിലും നാശനഷ്‌ടത്തിനു കുറവില്ല

uploads/news/2019/06/317396/k4.jpg

കോട്ടയം: മഴ കുറവെങ്കിലും മഴ പെയ്‌ത ദിവസങ്ങളില്‍ വ്യാപക കൃഷിനാശം. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ജില്ലയിലെ കൃഷിനാശം 1.28 കോടി രൂപയായി. ഒമ്പതു മുതല്‍ 17 വരെയായി പെയ്‌ത മഴയിലും മിന്നലിലും കാറ്റിലുമാണു നാശമേറെയും.
വേനല്‍ക്കാലത്തു ജില്ലയില്‍ 50 കോടി രൂപയുടെ കൃഷി നാശമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണു മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ വ്യാപക കൃഷി നാശമുണ്ടായിരിക്കുന്നത്‌. ഈരാറ്റുപേട്ട, ഉഴവൂര്‍, വൈക്കം, വാഴൂര്‍, കോട്ടയം, ഏറ്റുമാനൂര്‍, മാടപ്പള്ളി, കടുത്തുരുത്തി ബ്ലോക്കുകളിലാണു കൃഷിനാശമേറെയുമുണ്ടായതെന്നു കൃഷി വകുപ്പിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു.
വാഴക്കര്‍ഷകര്‍ക്കാണ്‌ ഏറ്റവും കൂടുതല്‍ നഷ്‌ടമുണ്ടായത്‌. കുലച്ചതും കുലയ്‌ക്കാത്തതുമായി 91.55 ഏക്കറിലെ വാഴക്കൃഷി ഇക്കാലയളവില്‍ നശിച്ചത്‌.
എട്ടു ബ്ലോക്കുകളിലായി 633 കര്‍ഷകര്‍ക്കാണു നഷ്‌ടം സംഭവിച്ചത്‌.
ടാപ്പിങ്ങ്‌ നടത്തുന്ന 2.24 ഏക്കറിലെ റബര്‍ കൃഷി നശിച്ച വകയില്‍ 71 കര്‍ഷകര്‍ക്കും 22.75 ലക്ഷം രൂപയുടെയും ടാപ്പിങ്ങ്‌ ആരംഭിക്കാത്ത 1.40 ഏക്കറിലെ റബര്‍ കൃഷി നശിച്ച വകയില്‍ 14.25 ലക്ഷം രൂപയുടെയും കൃഷി നാശമുണ്ടായി. വിവിധയിടങ്ങളിലായി 187 കര്‍ഷകരുടെ 61.55 ഏക്കറിലെ കുലച്ച വാഴയും 99 കര്‍ഷകരുടെ 29.99 ഏക്കറിലെ കുലയ്‌ക്കാത്ത വാഴയും നശിച്ചു.
വിവിധ താലൂക്കുകളിലായി 33.36 ഏക്കറിലെ പച്ചക്കറി കൃഷിയും കായ്‌ഫലമുള്ളതും ഇല്ലാത്തതുമായ 30.95 ഏക്കറിലെ നാളീകേര കൃഷിയും നശിച്ചിട്ടുണ്ട്‌. 24.53 ഏക്കറിലെ ജാതിക്കൃഷി, 4.94 ഏക്കറിലെ പച്ചക്കപ്പ, 19.76 ഏക്കറിലെ കിഴങ്ങു വര്‍ഗ കൃഷികള്‍ എന്നിവയ്‌ക്കും നാശമുണ്ടായിട്ടുണ്ട്‌. നെല്ല്‌, കുരുമുളക്‌, കമുക്‌ കൃഷികള്‍ക്കു നഷ്‌ടമൊന്നുമുണ്ടായിട്ടില്ല. ആകെ 21 പഞ്ചായത്തുകളിലാണു കൃഷിനാശമുണ്ടായിരിക്കുന്നത്‌.
മഴ ഇനി ശക്‌തിപ്പെടുന്നതോടെ കൃഷി നാശം വര്‍ധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്‌. തുച്‌ഛമായ നഷ്‌ടപരിഹാരമേ ലഭിക്കൂവെന്നതും ലഭിക്കാന്‍ കാലതാമസം നേരിടുമെന്നതും കര്‍ഷകര്‍ക്കു തിരിച്ചടിയായിട്ടു. വേനല്‍ക്കാല കൃഷി നാശത്തിന്റെ നഷ്‌ടപരിഹാരം ഇതുവരെ നല്‍കി തുടങ്ങിയിട്ടില്ല.

Ads by Google
Advertisement
Wednesday 26 Jun 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW