Wednesday, August 21, 2019 Last Updated 55 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.05 AM

നഗരസഭാ കൗണ്‍സിലര്‍ക്ക്‌ വധഭീഷണി; പരാതി നല്‍കാന്‍ കൗണ്‍സില്‍ തീരുമാനം

പാലാ: നഗരസഭയിലെ ഭരണ പക്ഷ കൗണ്‍സിലര്‍ ടോണി തോട്ടത്തിന്‌ ഫോണില്‍ വധഭീഷണി വന്ന സംഭവത്തില്‍ മുഖ്യമന്ത്രി, ഡി.ജി.പി, കോട്ടയം എസ്‌. പി. എന്നിവര്‍ക്ക്‌ നേരിട്ട്‌ പരാതി നല്‍കാന്‍ ഇന്നലെ ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
തനിക്ക്‌ നേരെ ഉണ്ടായ വധ ഭീഷണിയെ കുറിച്ച്‌ ടോണി തോട്ടം ആദ്യം വിശദീകരിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3-നാണ്‌ ഭീഷണി കാള്‍ വന്നത്‌. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കളെയും കൊലപ്പെടുത്തുമെന്ന്‌ പറഞ്ഞിരുന്നു.
ടോണി തോട്ടത്തിനു നേര്‍ക്ക്‌ വധഭീഷണി ഉണ്ടായിട്ടും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ വേണ്ട ഗൗരവം കൊടുത്തില്ലെന്ന്‌ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി. പാലാ പോലീസില്‍ പരാതി കൊടുത്തിട്ടും അനേ്വഷണത്തില്‍ പുരോഗതിയില്ലാത്തതിനെയും ഭരണ- പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വിമര്‍ശിച്ചു.
സംഭവത്തിനു പിന്നിലെ കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം പ്രതിപക്ഷത്തെ റോയി ഫ്രാന്‍സീസും, ഭരണപക്ഷത്തെ ടോമി തറക്കുന്നേലും ചേര്‍ന്ന്‌ അവതരിപ്പിച്ചു.
അനേ്വഷണം ഊര്‍ജ്‌ജിതമാക്കണമെന്നാവശ്യപ്പെട്ട്‌ താന്‍ നേരിട്ട്‌ പാലാ ഡിവൈഎസ്‌.പി.ക്കു പരാതി നല്‍കിയിട്ടുണ്ടെന്ന്‌ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ കൗണ്‍സിലിനെ അറിയിച്ചു. എന്നാല്‍ ഇതുകൊണ്ടു മാത്രമായില്ല എന്നായി ഭരണ- പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍. മുഖ്യമന്ത്രി. ഡി.ജി.പി. എന്നിവര്‍ക്ക്‌ ഉടന്‍ പരാതി കൊടുക്കണമെന്നും, അതിനുള്ള ചുമതല ചെയര്‍പേഴ്‌സണ്‍ ഏറ്റെടുക്കണമെന്നും വൈസ്‌ ചെയര്‍മാന്‍ കുര്യാക്കോസ്‌ പടവന്‍ അഭിപ്രായപ്പെട്ടത്‌ മറ്റ്‌ കൗണ്‍സിലര്‍മാരും ശരി വച്ചു. ഇതോടെ ഇക്കാര്യം കൗണ്‍സില്‍ യോഗം തീരുമാനിച്ചതായി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ചര്‍ച്ചകളില്‍ ബിനു പുളിക്കക്കണ്ടം, പ്രഫ. സതീഷ്‌ ചൊള്ളാനി, ബിജു പാലൂപ്പടവില്‍, പ്രസാദ്‌ പെരുമ്പള്ളില്‍, കൊച്ചുറാണി അപ്രേം, ജോബി വെള്ളാപ്പാണി, മേരി ഡൊമിനിക്ക്‌, പി.കെ. മധു, പ്രഫ. സെലിന്‍ റോയി, മിനി പ്രിന്‍സ്‌, ലൂസി ജോസ്‌, റോയി ഫ്രാന്‍സീസ്‌, ടോമി തറക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 26 Jun 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW