Tuesday, August 20, 2019 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.05 AM

മത്സ്യവ്യാപാര ശാലകളില്‍ പരിശോധനയില്ല: വീട്ടമ്മയ്‌ക്ക്‌ ലഭിച്ചത്‌ പുഴുവരിച്ച മീന്‍

എരുമേലി: ടൗണില്‍ നിന്നും വാങ്ങിയ പച്ചമീനില്‍ പുഴു. പുഴുവരിച്ച്‌ കേടായ മീന്‍ സഹിതം മുക്കൂട്ടുതറ സ്വദേശിനിയായ വീട്ടമ്മ ആരോഗ്യ വകുപ്പില്‍ പരാതിയുമായെത്തി.
ഇതേ തുടര്‍ന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ കടയില്‍ പരിശോധന നടത്തിയ ശേഷം താക്കീത്‌ നല്‍കി.
കഴിഞ്ഞ ദിവസമാണ്‌ വീട്ടമ്മയ്‌ക്ക്‌ ബസ്‌ സ്‌റ്റാന്റ്‌ റോഡില്‍ യൂണിയന്‍ ബാങ്കിന്‌ എതിര്‍വശത്തുള്ള കടയില്‍ നിന്നും പഴകിയ മീന്‍ ലഭിച്ചത്‌. കുറച്ചു ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ഇതേ കടയില്‍ നിന്നും വാങ്ങിയ പീസ്‌ മീന്‍ പഴകിയതാണെന്ന്‌ കാട്ടി എരുമേലിസ്വദേശി പരാതി നല്‍കിയിരുന്നു.
പഞ്ചായത്തില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ ആരോഗ്യവകുപ്പിനോടും ഭക്ഷ്യ വകുപ്പിനോടും പരിശോധിക്കാന്‍ പഞ്ചായത്ത്‌ നിര്‍ദേശവും നല്‍കി. എന്നാല്‍ തുടര്‍ പരിശോധനകള്‍ നടത്തുന്നില്ലായെന്ന്‌ ആക്ഷേപമുയരുന്നു. ട്രോളിങ്‌ നിരോധനത്തെ തുടര്‍ന്ന്‌ ലഭ്യത കുറഞ്ഞതിനാല്‍ ഉയര്‍ന്ന വിലയ്‌ക്കാണ്‌ മീന്‍ വില്‍ക്കുന്നത്‌. എന്നാല്‍ പഴകിയ മീന്‍ ഉയര്‍ന്ന വില കൊടുത്തു വാങ്ങേണ്ട സാഹചര്യമാണുള്ളത്‌.
എരുമേലി പഞ്ചായത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മത്സ്യവ്യാപാര ശാലകള്‍ക്ക്‌ ലൈസന്‍സ്‌ എടുക്കുന്നത്‌ നിര്‍ബന്ധമാക്കിയിരുന്നു. മുക്കൂട്ടുതറ ടൗണിലും പഴികിയ മത്സ്യങ്ങള്‍ വില്‍ക്കുന്നതായി പരാതി ഉയരുന്നു.

Ads by Google
Advertisement
Wednesday 26 Jun 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW