Saturday, August 24, 2019 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.05 AM

കാവുകാട്ട്‌ നഗറില്‍ കലുങ്കിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു

=കാഞ്ഞിരപ്പള്ളി: തമ്പലക്കാട്‌ -കാഞ്ഞിരപ്പള്ളി റോഡില്‍ കാവുകാട്ട്‌ നഗറിലെ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ്‌ അപകടാവസ്‌ഥയില്‍. പൊയ്‌കത്തോടിനു കുറുകെയുള്ള നാല്‍പതിലേറെ വര്‍ഷം പഴക്കമുള്ള കലുങ്കാണ്‌ ഇടിഞ്ഞത്‌.
റോഡ്‌ നവീകരിക്കുമ്പോള്‍ കലുങ്കിന്റെ ശോച്യാവസ്‌ഥ അധികൃതരെ അറിയിച്ചിട്ടും നടപടിയെടുത്തില്ല. പൊതുമരാമത്ത്‌ വകുപ്പിന്‌ കീഴിലുള്ള റോഡ്‌ മൂന്നു വര്‍ഷം മുന്‍പ്‌ എം. പി. ഫണ്ട്‌ ഉപയോഗിച്ചാണ്‌ നവീകരിച്ചത്‌.
കഴിഞ്ഞ ദിവസം തോട്‌ ശുചീകരണത്തിനായി കലുങ്കിന്റെ അടിഭാഗം വൃത്തിയാക്കുന്നതിനിടെയാണ്‌ കലുങ്ക്‌ അപകടാവസ്‌ഥയിലാണെന്ന്‌ കണ്ടെത്തിയത്‌.
ഭാരവാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കൂടുതല്‍ ബലക്ഷയം സംഭവിക്കാന്‍ കാരണമാകും. ഇതുവഴി ദിവസേന നൂറുകണക്കിന്‌ വാഹനങ്ങളാണ്‌ കടന്നു പോകുന്നത്‌. അപകടാവസ്‌ഥയിലായ കലുങ്ക്‌ പൊളിച്ച്‌ പുതിയത്‌ നിര്‍മ്മിക്കണമെന്ന്‌ പഞ്ചായത്തംഗം ഷീല തോമസ്‌ തൂമ്പുങ്കല്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 26 Jun 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW