Tuesday, August 20, 2019 Last Updated 43 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.46 AM

മാലിന്യമെടുക്കാന്‍ പുതിയ ഏജന്‍സി; പ്രശ്‌നം പരിഹരിക്കുമെന്നു ചെയര്‍പേഴ്‌സണ്‍

uploads/news/2019/06/317253/p4.jpg

പത്തനംതിട്ട: നഗരസഭാ പ്രദേശത്തെ മാലിന്യ പ്രശ്‌നത്തിന്‌ പരിഹാരമാകുമെന്ന്‌ പ്രതീക്ഷ. നഗരത്തിലെ മാലിന്യം പൂര്‍ണമായും നീക്കം ചെയ്യുന്നതിന്‌ തയാറായി ഒരു ഏജന്‍സി എത്തിയതാണ്‌ ഒരാഴ്‌ചയായി നില്‍ക്കുന്ന മാലിന്യ പ്രശ്‌നത്തിന്‌ പരിഹാരമാകുമെന്ന പ്രതീക്ഷ വര്‍ധിപ്പിക്കുന്നതെന്ന്‌ ചെയര്‍ പേഴ്‌സണ്‍ അഡ്വ. ഗീതാ സുരേഷ്‌ പറഞ്ഞു.
നേരത്തെ മാലിന്യം നിക്ഷേപിച്ചു കൊണ്ടിരുന്ന സ്‌ഥലത്തിന്റെ ഉടമ അതിന്‌ സമ്മതിക്കാതെ വന്നതാണ്‌ പ്രശ്‌നം രൂക്ഷമാക്കിയത്‌. പല തരത്തിലും ഇത്‌ പരിഹരിക്കാന്‍ നഗരസഭ നോക്കുന്നുണ്ടെങ്കിലും കീറാമുട്ടിയായി തുടരുകയായിരുന്നു. ഇതിനിടയില്‍ മാലിന്യം ഏറ്റെടുത്ത്‌ നഗരത്തിന്‌ വെളിയില്‍ കൊണ്ടു പോകാന്‍ ഒരു ഏജന്‍സി വന്നെങ്കിലും ഫീസ്‌ കൂടുതലാണെന്ന്‌ പറഞ്ഞ്‌ വ്യാപാരികള്‍ വിയോജിച്ചു.
ഇപ്പോള്‍ മറ്റൊരു ഏജന്‍സിയാണ്‌ ഇതിന്‌ തയാറായി വന്നിരിക്കുന്നതെന്ന്‌ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
രണ്ടു മൂന്ന്‌ ദിവസം പരീക്ഷണാടിസ്‌ഥാനത്തില്‍ മാലിന്യം ശേഖരിക്കും ഇതിനിടയില്‍ വ്യാപാരികളുമായും സന്നദ്ധ സംഘടനകളുമായും ചര്‍ച്ച നടത്തി മാലിന്യ സംസ്‌കരണത്തിന്‌ അന്തിമ രൂപം തയ്യാറാക്കാനാണ്‌ നഗരസഭ ഉദ്ദേശിക്കുന്നതെന്ന്‌ ചെയര്‍ പേഴ്‌സണ്‍ പറഞ്ഞു. നഗരസഭയില്‍ യൂസര്‍ ഫീയുടെ അടിസ്‌ഥാനത്തിലുള്ള മാലിന്യ ശേഖരണം ഇന്നലെ മുതല്‍ ആരംഭിച്ചതായി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
സ്വകാര്യ ഏജന്‍സി നടത്തിവരുന്ന ഈ സേവനം നഗരസഭയുടെ പരിധിയിലുള്ള വ്യാപാര സ്‌ഥാപനങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്താം. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ അറയിച്ചു.

Ads by Google
Advertisement
Tuesday 25 Jun 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW