Friday, August 23, 2019 Last Updated 13 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.46 AM

മന്ത്രിയുടെ ഉറപ്പും പഞ്ചായത്തിന്റെ വാഗ്‌ദാനവും 'വെള്ളക്കെട്ടില്‍'

uploads/news/2019/06/317251/p2.jpg

അടൂര്‍: പൊതുമരാമത്ത്‌ മന്ത്രിയുടെ ഉറപ്പും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതിയുടെ വാഗ്‌ദാനവും വെള്ളക്കെട്ടില്‍ മുങ്ങിയപ്പോള്‍ നാട്ടുകാര്‍ക്ക്‌ ദുരിത യാത്ര.
ആനന്ദപ്പള്ളി-തുമ്പമണ്‍ റോഡില്‍ പാറപ്പട്ടി തട്ടയില്‍ എസ്‌.കെ.വി. യു.പി സ്‌കൂളിന്‌ സമീപത്തെ വെള്ളക്കെട്ടാണ്‌ ഇതുവരെ ഒഴിവാക്കാന്‍ കഴിയാത്തത്‌.
ഒരു വര്‍ഷമായി ഈ നില തുടരുന്നു. കഴിഞ്ഞ വര്‍ഷം നാട്ടുകാരനായ ശ്രീജിത്ത്‌ സാമൂഹിക മാധ്യമത്തില്‍ പങ്കു വച്ച ഫോട്ടോയിലൂടെയാണ്‌ വെള്ളക്കെട്ടിന്റെ ദുരവസ്‌ഥ മാധ്യമങ്ങള്‍ അറിഞ്ഞത്‌.
ഇത്‌ വാര്‍ത്തയായതോടെ ശ്രീജിത്ത്‌ തന്നെ പൊതുമരാമത്ത്‌-വിദ്യാഭ്യാസ മന്ത്രിമാര്‍ക്കും പൊതുമരാമത്ത്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ക്കും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ എന്നിവര്‍ക്കും റോഡിന്റെ ദുഃസ്‌ഥിതി ചൂണ്ടിക്കാട്ടി നിവേദനം നല്‍കി. പരാതി ലഭിച്ചവര്‍ എല്ലാം തന്നെ ഇപ്പ ശരിയാക്കിത്തരാം എന്ന്‌ സ്വന്തം ലെറ്റര്‍ പാഡില്‍ മറുപടിയും നല്‍കി.
ഒരു വര്‍ഷത്തിനു ശേഷവും റോഡിന്റെ അവസ്‌ഥയ്‌ക്ക്‌ ഒരു മാറ്റവുമില്ല. എന്തെങ്കിലും പ്രാദേശികമായി ചെയ്യാന്‍ കഴിയുന്ന പഞ്ചായത്ത്‌ അധികൃതരും മൗനം പാലിക്കുന്നു.
റോഡിന്റെ ഇരുവശത്തുമുള്ള മതിലുകള്‍ക്ക്‌ ഓടയില്ലാത്തതാണ്‌ വെള്ളക്കെട്ടിന്‌ കാരണം. കാല്‍നട-സ്‌കൂട്ടര്‍ യാത്രികരാണ്‌ ഇതിന്റെ തിക്‌തഫലം ഏറെയും അനുഭവിക്കുന്നത്‌.
വലിയ വാഹനം വന്നാല്‍ ചെളിയഭിഷേകം ഉറപ്പാണ്‌. റോഡിന്റെ ഏതെങ്കിലുമൊരു വശത്ത്‌ ഓട നിര്‍മിച്ചാല്‍ തീരുന്ന പ്രശ്‌നമാണിത്‌. സ്‌കൂള്‍ കുട്ടികളാണ്‌ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്‌.

Ads by Google
Advertisement
Tuesday 25 Jun 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW