Tuesday, August 20, 2019 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.46 AM

ഞള്ളൂരില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

uploads/news/2019/06/317250/p1.jpg

കോന്നി: അതുമ്പുംകുളത്ത്‌ കാട്ടാനയുടെ ആക്രമണത്തില്‍ വീണ്ടും കൃഷി നാശം. ഒരാഴ്‌ചയ്‌ക്കുള്ളില്‍ രണ്ടാം തവണയാണ്‌ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങുന്നത്‌.
കഴിഞ്ഞ ദിവസം രാത്രിയിലാണ്‌ പ്രദേശത്ത്‌ കാട്ടാനക്കൂട്ടം വ്യാപക നാശനഷ്‌ടം വരുത്തിയത്‌. അതുമ്പുംകുളം ഞള്ളൂര്‍ പുത്തന്‍ ചിറയില്‍ ജോസിന്റെ കൃഷിയിടത്തിലാണ്‌ കഴിഞ്ഞ ദിവസം രാത്രിയില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത്‌. നാല്‌ ആനകളാണ്‌ ഉണ്ടായിരുന്നതെന്ന്‌ കര്‍ഷകര്‍ പറയുന്നു.കവുങ്ങ്‌, വാഴ, റബ്ബര്‍ മരങ്ങള്‍, കൊടി, കപ്പ തുടങ്ങി നിരവധി കാര്‍ഷിക വിളകള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചു.
പ്രദേശത്ത്‌ സൗരോര്‍ജ വേലികള്‍ പ്രവര്‍ത്തന ക്ഷമമാണെന്നും നാട്ടുകാര്‍ പറഞ്ഞു. വനാതിര്‍ത്തികളില്‍ നില്‍ക്കുന്ന പ്ലാവില്‍ നിന്നും പഴുത്ത്‌ വീഴുന്ന ചക്കകളും ആനകളെ കൃഷിയിടത്തിലേക്ക്‌ ആകര്‍ഷിക്കുന്നുണ്ട്‌.

Ads by Google
Advertisement
Tuesday 25 Jun 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW