Saturday, August 24, 2019 Last Updated 14 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.45 AM

കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍ ജാഗ്രത പാലിക്കണം: കലക്‌ടര്‍

പത്തനംതിട്ട: നിയമത്തിന്റെ നിര്‍വചനം ഉപയോഗിച്ച്‌ പരിശോധിക്കുമ്പോള്‍ ജില്ലയില്‍ ബാലവേല കുറവാണെങ്കിലും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ പി.ബി.നൂഹ്‌ പറഞ്ഞു. ബാലവേലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച്‌ തൊഴില്‍ വകുപ്പിന്റെയും ചൈല്‍ഡ്‌ ലൈനിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തിയ ശില്‌പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ലേബര്‍ ഓഫീസര്‍ ടി. സൗദാമിനി അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ്‌ മേധാവി ജി. ജയദേവ്‌ മുഖ്യ സന്ദേശം നല്‍കി. ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ വിഷയാവതരണം നടത്തി. വനിതാ ശിശുവികസന ഓഫീസര്‍ എല്‍.ഷീബ, ചൈല്‍ഡ്‌ ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡേവിഡ്‌ റജി മാത്യു, ചൈല്‍ഡ്‌ പ്ര?ട്ടക്ഷന്‍ ഓഫീസര്‍ ആന്‍ ഡാര്‍ലി വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 25 Jun 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW