Wednesday, August 21, 2019 Last Updated 12 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.45 AM

നഗരസഭയിലെ മാലിന്യപ്രശ്‌നം തുടങ്ങിയത്‌ എല്‍.ഡി.എഫിന്റെ കാലത്ത്‌: മുന്‍ അധ്യക്ഷ

പത്തനംതിട്ട: നഗരസഭയുടെ ഖരമാലിന്യ സംസ്‌കരണത്തിനായി നിര്‍ദ്ദേശിച്ച സ്‌ഥലം ജില്ലാ വെറ്റിനറി കേന്ദ്രം പണിയാന്‍ വിട്ടു കൊടുത്തത്‌ 2005 ല്‍ അധികാരത്തില്‍ വന്ന നഗരസഭയിലെ എല്‍.ഡി.എഫ്‌ ഭരണ സമിതിയാണെന്ന്‌ മുന്‍ ചെയര്‍ പേഴ്‌സണ്‍ അജീബാ എം. സാഹിബ്‌ പറഞ്ഞു. ഇപ്പോഴത്തെ യു.ഡി.എഫ്‌ ഭരണ സമിതിയുടെ കെടുകാര്യസ്‌ഥതയാണ്‌ നഗരത്തിലെ മാലിന്യ പ്രശ്‌നം രൂക്ഷമാക്കിയത്‌.
വെറ്റിനറി കേന്ദ്രത്തിന്‌ വിട്ടുകൊടുത്ത 1.27 ഏക്കര്‍ അവിടെ നഗരസഭയ്‌ക്ക്‌ തോട്‌ പുറമ്പോക്ക്‌ വിട്ടുകിട്ടിയതാണ്‌. ഏറെക്കാലം ആ സ്‌ഥലത്ത്‌ നഗരസഭ മാലിന്യം നിക്ഷേപിച്ചിരുന്നതുമാണ്‌. മാലിന്യ സംസ്‌കരണത്തിനായി നിശ്‌ചയിച്ച സ്‌ഥലം കെട്ടിടം നിര്‍മിക്കാന്‍ വിട്ടു കൊടുക്കരുതെന്ന്‌ അന്നത്തെ യു. ഡി. എഫ്‌ കൗണ്‍സിലര്‍ ഏബല്‍ മാത്യു രേഖാ മൂലം നഗരസഭയോട്‌ ആവശ്യപ്പെട്ടിരുന്നു. എതിര്‍പ്പ്‌ വകവയ്‌ക്കാതെ ജില്ലാ വെറ്റിനറി കേന്ദ്രം പണിയാന്‍ അന്ന്‌ വിട്ടു കൊടുത്തു. ബാക്കി കിടന്ന സ്‌ഥലം ജില്ലാ ലൈബ്രറി കൗണ്‍സിലിനും നല്‍കാന്‍ അന്ന്‌ തീരുമാനിച്ചു.
ഇതിന്‌ പിന്നില്‍ വന്‍ അഴിമതി നടന്നതായി അജീബ ആരോപിച്ചു. സമീപത്തെ ചില വ്യക്‌തികളെ സഹായിക്കാനും അവര്‍ക്ക്‌ വഴി ഉണ്ടാക്കാനുമാണ്‌ ഇത്‌ ചെയ്‌തതെന്ന്‌ അജീബ പറഞ്ഞു. 2000-2005ലെ യു.ഡി. എഫ്‌ കൗണ്‍സില്‍ മാലിന്യ സംസ്‌കരണ പദ്ധതിക്കും മാര്‍ക്കറ്റ്‌ നവീകരണത്തിനുമായി കേന്ദ്ര സര്‍ക്കാരിന്‌ നല്‍കിയ അപേക്ഷയെ തുടര്‍ന്ന്‌ 3. 78 കോടി രൂപ അനുവദിച്ചിരുന്നു. അതില്‍ 80 ലക്ഷം പിന്നീട്‌ വന്ന എല്‍.ഡി.എഫ്‌ ഭരണ സമിതി ചെലവഴിച്ചു.
ബാക്കി തുക നഷ്‌ടപ്പെടുത്തി. നഗരസഭയ്‌ക്ക്‌ മാലിന്യ സംസ്‌കരണത്തിന്‌ സ്‌ഥലം ഇല്ല എന്നു കാണിച്ച്‌ കത്ത്‌ നല്‍കി. ഇപ്പോഴത്തെ അവസ്‌ഥ നഗരസഭയ്‌ക്കുണ്ടായതിന്റെ പൂര്‍ണ ഉത്തരവാദിത്വം അന്നത്തെ എല്‍. ഡി. എഫ്‌ ഭരണ സമിതിക്കാണെന്നും അജീബ ആരോപിച്ചു.
ഇപ്പോള്‍ സ്വന്തം സ്‌ഥലം ഇല്ലാത്തതിനാല്‍ മാലിന്യ സംസ്‌കരണം ബുദ്ധിമുട്ടായിരിക്കുന്നു. എന്നാല്‍ ജില്ലാ വെറ്റിനറി കേന്ദ്രം പ്രവര്‍ത്തിക്കുന്ന ഭാഗത്ത്‌ തന്നെ തോട്‌ പുറേമ്പാക്ക്‌ സ്‌ഥലം കിടപ്പുണ്ട്‌.
ഈ സ്‌ഥലം ഇതിനായി ഉപയോഗപ്പെടുത്തണം. ഇപ്പോഴത്തെ ഭരണ സമിതി മാലിന്യ ശേഖരണത്തിന്റെ പേരില്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അജീബ കുറ്റപ്പെടുത്തി. ബയോഗ്യാസ്‌ പ്ലാന്റ്‌ വീടുകളില്‍ വച്ചു കൊടുത്തും മാലിന്യങ്ങള്‍ വേര്‍തിരിച്ച്‌ മാറ്റിയും ഈ പ്രതിസന്ധി മറികടക്കാനാകുമെന്നും അവര്‍ നിര്‍ദേശിച്ചു.

Ads by Google
Advertisement
Tuesday 25 Jun 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW