Tuesday, August 20, 2019 Last Updated 29 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.45 AM

കാര്‍ഷിക മേഖലകളില്‍ വികസനപദ്ധതിക്ക്‌ തുടക്കം

തിരുവല്ല: നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളില്‍ കാര്‍ഷിക മേഖലയിലെ വികസന പദ്ധതികള്‍ക്ക്‌ തുടക്കമായി.
ജില്ലാ കൃഷി വിജ്‌ഞാന കേന്ദ്രത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. നെല്ലിന്റെ ഉദ്‌പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ സമ്പൂര്‍ണ്ണ എന്ന സൂക്ഷ്‌മ മൂലക വളത്തിന്റെ പ്രയോഗം, നെല്ലിന്റെ ജൈവ രീതിയിലുള്ള രോഗ കീടനിയന്ത്രണം, തെങ്ങിന്റെ ഉല്‌പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംയോജിത വളപ്രയോഗം, തെങ്ങിന്റെ വേരിനോട്‌ ചേര്‍ന്നുള്ള അണ്ഡത കുറയ്‌ക്കുന്നതിനുള്ള സാങ്കേതിക വിദ്യ, വാഴയുടെ പിണ്ടിപ്പുഴുവിനെ നിയന്ത്രിക്കുന്നതിനുള്ള സാങ്കേതിക വിദ്യ, മഴമറകളിലെ കാബേജ്‌ കൃഷി, ഇഞ്ചിയുടെ മൂട്‌ ചീയല്‍ രോഗത്തെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യ, മുട്ടക്കോഴി പരിപാലനത്തിലെ നൂതന സാങ്കേതിക വിദ്യകള്‍, കന്നുകാലിവളര്‍ത്തലിലെ സാങ്കേതിക വിദ്യകള്‍, മഴക്കാലത്തേക്ക്‌് കന്നുകാലികള്‍ക്ക്‌ തീറ്റ സംഭരിച്ച്‌ സൂക്ഷിക്കുവാനുള്ള സൈലേജ്‌ സാങ്കേതിക വിദ്യ, ശുദ്ധജല മത്സ്യകൃഷി എന്നിവയുടെ അവതരണം നടന്നു.
കാലത്തിനനുശ്രുതമായി പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ ഉല്‌പാദന വര്‍ദ്ധനവും അതോടൊപ്പം വരുമാന വര്‍ധനവും നേടിയെടുക്കുന്നതിന്‌ കര്‍ഷകര്‍ മുന്നിട്ടിറങ്ങണമെന്നും, അതിനുള്ള സാങ്കേതിക സഹായങ്ങള്‍ സമയബന്ധിതമായി കര്‍ഷകരിലെത്തിക്കുവാനുള്ള കൃഷി വിജ്‌ഞാന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന്‌ പദ്ധതി ഉദ്‌ഘാടനം ചെയ്‌ത്‌ മാത്യു ടി. തോമസ്‌ എം.എല്‍.എ. പറഞ്ഞു.
പുളിക്കീഴ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സതീഷ്‌ ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. പെരിങ്ങര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എലിയാമ്മ തോമസ്‌ അധ്യക്ഷത വഹിച്ചു. നൂതന സാങ്കേതിക വിദ്യകളുടെ അവതരണം കൃഷി വിജ്‌ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട്‌ നിര്‍വഹിച്ചൂ. കൃഷി വിജ്‌ഞാന കേന്ദ്രം സബ്‌ജക്‌റ്റ്‌ മാറ്റര്‍ സ്‌പെഷ്യലിസ്‌റ്റ്‌മാരായ വിനോദ്‌ മാത്യു, ഡോ. റിന്‍സി കെ. ഏബ്രഹാം, ഡോ. സെന്‍സി മാത്യു എന്നിവര്‍ പരിശീലനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. കൃഷി വകുപ്പ്‌ അസി. ഡയറക്‌ടര്‍ ജോയ്‌സി കെ. കോശി, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. സുബ്ബയ്യന്‍, ഫിഷറീസ്‌ വകുപ്പ്‌ അസി. ഡയറക്‌ടര്‍ പ്രിന്‍സ്‌ എസ്‌., എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 25 Jun 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW