Saturday, August 24, 2019 Last Updated 23 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.45 AM

സുരക്ഷയില്ലാതെ സുരക്ഷാ ഇടനാഴി

ഏനാത്ത്‌: എം.സി റോഡിലെ അപകടം കുറയ്‌ക്കുവാനും സുരക്ഷ ഒരുക്കുവാനുമാണ്‌ കഴക്കൂട്ടം മുതല്‍ അടൂര്‍ വരെ സുരക്ഷാ ഇടനാഴി പദ്ധതിയിലുള്‍പ്പെടുത്തി ശാസ്‌ത്രീയമായും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചും പണികള്‍ പൂര്‍ത്തികരിച്ചത്‌. എന്നാല്‍ പൂര്‍ത്തീകരിച്ച നാള്‍ മുതല്‍ അടൂര്‍ - ഏനാത്ത്‌ വരെയുള്ള ഭാഗം നിരന്തര അപകട മേഖലയാണ്‌.
ഒരു മാസത്തിനിടെ നിരവധി ജീവനുകളാണ്‌ ഈ മേഖലയില്‍ പൊലിഞ്ഞത്‌. ഞായറാഴ്‌ച രാത്രി 7.30 ഓടെ ഏനാത്ത്‌ പെട്രോള്‍ പമ്പിന്‌ സമീപം ബൈക്ക്‌ നിയന്ത്രണം വിട്ട്‌ ഗതാഗത സൂചക ബോര്‍ഡ്‌ തകര്‍ത്ത്‌ മതിലിടിച്ച്‌ ഇടിച്ച്‌ നിന്ന അപകടത്തിന്‍ യുവാവ്‌ മരിച്ചിരുന്നു.
വെള്ളക്കുളങ്ങര ജിജി ബംഗ്ലാവില്‍ ഗ്രേയ്‌സണ്‍ റെജിയാണ്‌ മരിച്ചത്‌.ഏനാത്ത്‌ നിന്ന്‌ അടൂരിലേക്ക്‌ വരികയായിരുന്നു ബൈക്ക്‌. ഒപ്പമുണ്ടായിരുന്ന അജാസ്‌ പരുക്കേറ്റ്‌ ചികിത്സയിലാണ്‌.
തിങ്കളാഴ്‌ച 12.30ന്‌ വടക്കടത്ത്‌ കാവ്‌ നടയ്‌ക്കാവ്‌ ജങ്‌ഷന്‌ സമീപം ബൈക്കും കാറും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രികര്‍ക്ക്‌ പരുക്കേറ്റതാണ്‌അവസാനത്തേത്‌.
മിക്ക അപകടങ്ങള്‍ക്കും പ്രധാന കാരണം അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങുമാണ്‌. അമിത വേഗതയ്‌ക്ക്‌ തടയിടുവാന്‍ എം.സി റോഡില്‍ സ്‌ഥാപിച്ചിരുന്ന നിരീക്ഷണ കാമറകള്‍ മിഴിയടച്ചിട്ട്‌ വര്‍ഷങ്ങളായി.
അപകട പരമ്പര ഉണ്ടാകുമ്പോഴും നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന ക്ഷമമാക്കുവാന്‍ യാതൊരു നടപടിയുമുണ്ടായിട്ടില്ല. പോലീസ്‌- മോട്ടോര്‍ വാഹന വകുപ്പുകള്‍ക്ക്‌ വേഗമാപിനിയടക്കം വേണ്ടത്ര ആധുനിക ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും അപര്യാപ്‌തത റോഡ്‌ സുരക്ഷയെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്‌.
ജില്ലയില്‍ തന്നെ അമിതവേഗക്കാരെയും നിയമ ലംഘകരെയും കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ ഘടിപ്പിച്ച മൊബൈല്‍ നിരീക്ഷണ വാഹനം പോലീസിന്റെ പക്കല്‍ ഒന്ന്‌ മാത്രമാണുള്ളത്‌.
നിയമ ലംഘനവും അമിത വേഗതയും തടയുവാന്‍ വാഹന പരിശോധനയും നിരീക്ഷണവും ശക്‌തമാക്കുക മാത്രമാണ്‌ പ്രതിവിധി. ഇരുചക്ര വാഹനങ്ങളാണ്‌ കൂടുതലായി അപകടത്തില്‍ പെടുന്നത്‌.
ഹെല്‍മറ്റ്‌ ധരിക്കാത്തത്‌ മൂലം അപകടം ഉണ്ടാകുമ്പോള്‍ പലപ്പോഴും തലയ്‌ക്ക്‌ ആണ്‌ ഗുരുതര പരുക്കേല്‍ക്കുന്നത്‌. അത്‌ പിന്നീട്‌ മരണത്തിനും കാരണമാകുന്നു.
ദേശീയ നിലവാരത്തില്‍ ടാറിങായതിനാല്‍ റോഡിന്റെ പ്രതലത്തിന്‌ മിനുസമാണ്‌. റബറൈസ്‌ഡ്‌ റോഡായതിനാല്‍ ചെറിയ മഴ പെയ്യുമ്പോള്‍ പോലും ബ്രേക്ക്‌ ലഭിക്കാതെ അപകടത്തില്‍ പെടുന്നത്‌ സ്‌ഥിരമായിരിക്കുകയാണ്‌.

Ads by Google
Advertisement
Tuesday 25 Jun 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW