Friday, August 23, 2019 Last Updated 17 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.45 AM

ധനമന്ത്രിയുടെ കടുംപിടിത്തം; ജില്ലാ പഞ്ചായത്ത്‌ പദ്ധതികള്‍ അവതാളത്തിലെന്ന്‌

പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ കോടി കണക്കിനു രൂപയുടെ കുറവുണ്ടാകുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അന്നപൂര്‍ണാദേവി പറഞ്ഞു.
ക്യൂ ബില്ലില്‍ നില്‍ക്കുന്ന 18.75 കോടി രൂപയും ഫണ്ട്‌ ലഭ്യമല്ലാതിരുന്നതിനാല്‍ അലോട്ട്‌മെന്റ്‌ നല്‍കാന്‍ കഴിയാത്ത 11.37 കോടി രൂപയും സ്‌പില്‍ ഓവര്‍ പ്രോജക്‌ടിനായി 2018 - 19 വര്‍ഷത്തെ വിഹിതത്തില്‍ നിന്ന്‌ ചെലവഴിച്ചത്‌ അധികവിഹിതമായി ലഭിക്കാനുള്ള 30.45 കോടി രൂപയും ഉള്‍പ്പെടെ 60.57 കോടി രൂപ ജില്ലാ പഞ്ചായത്തിന്‌ അധികവിഹിതമായി ലഭിക്കാന്‍ അര്‍ഹതയുള്ളതാണ്‌.
ഇക്കാര്യം ചൂണ്ടിക്കാട്ടി ധനകാര്യവകുപ്പിന്‌ കത്തു നല്‍കുകയും സെക്രട്ടറിയുമായി ചര്‍ച്ച നടത്തുകയും ചെയ്‌തതായി പ്രസിഡന്റ്‌ അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2018 - 19 വാര്‍ഷിക പദ്ധതിയിലെ ബജറ്റു വിഹിതത്തില്‍ നിന്നും അനുവദിക്കുന്നതിന്‌ കഴിഞ്ഞ മാര്‍ച്ച്‌ 16 മുതല്‍ 27 വരെ ട്രഷറിയില്‍ സമര്‍പ്പിച്ചിരുന്നത്‌ 18.75 കോടി രൂപയാണ്‌. എന്നാല്‍ ഈ തുക ട്രഷറി ഓഫീസില്‍ നിന്നും തന്‍വര്‍ഷം പാസാക്കാതിരിക്കുകയും അടുത്ത സാമ്പത്തിക വര്‍ഷത്തെ ക്യൂവിലേക്ക്‌ മാറ്റുകയുമാണ്‌ ചെയ്‌തത്‌. 2019 - 20 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത്‌ ബജറ്റു വിഹിതത്തില്‍ ഈ തുക കുറവ്‌ ചെയ്‌താണ്‌ അനുവദിച്ചിട്ടുള്ളതെന്നും ഇതു സംബന്ധിച്ച്‌ ധനമന്ത്രി തോമസ്‌ ഐസക്‌ ഫെയ്‌സ്‌ബുക്കില്‍ പറയുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കുന്നതല്ലെന്നും പ്രസിഡന്റ്‌ പറഞ്ഞു.
തദ്ദേശഭരണ വകുപ്പിന്റെ 2018 മേയ്‌ രണ്ടിലെ സര്‍ക്കുലര്‍ പ്രകാരം മുന്‍വര്‍ഷങ്ങളിലെ സ്‌പില്‍ഓവര്‍ പദ്ധതികളുടെ തുക 2018 - 19 വര്‍ഷം അധിക വിഹിതമായി അനുവദിക്കേണ്ടതില്ലെന്നും 2018 - 19 ബജറ്റ്‌ വിഹിതം ഉപയോഗിച്ച്‌ പണം നല്‍കണമെന്നും ബജറ്റു വിഹിതം പൂര്‍ണമായി വിനിയോഗിച്ച ശേഷമേ അധിക വിഹിതം പരിഗണിക്കുകയുള്ളൂവെന്നും വ്യക്‌തമാക്കിയിട്ടുണ്ട്‌.
കഴിഞ്ഞ ബജറ്റ്‌ വിഹിത പ്രകാരം അനുവദിച്ച തുകയില്‍ പ്ലാന്‍ഫണ്ട്‌, മെയിന്റനന്‍സ്‌ ഗ്രാന്റ്‌ റോഡ്‌ എന്നീ ഫണ്ടുകള്‍ കഴിഞ്ഞ മാര്‍ച്ച്‌ 24നു പൂര്‍ണമായി തീര്‍ന്നിരുന്നു. ജില്ലാ പഞ്ചായത്തില്‍ അലോട്ടമെന്റ്‌ നല്‍കാന്‍ കഴിയാതെ ഏകദേശം 12 കോടി രൂപയുടെ ബില്ലുകള്‍ തന്‍വര്‍ഷം കെട്ടിക്കിടക്കുകയുമാണ്‌.
35 റോഡുകള്‍ക്കായി നീക്കിവച്ച 60 കോടി രൂപയാണ്‌ നീക്കിവച്ചിരുന്നത്‌. ഇതിന്റെ ഭാവി അനിശ്‌ചിതത്വത്തിലാണ്‌. ടെന്‍ഡര്‍ ചെയ്‌ത റോഡുകള്‍ പോലും നിര്‍മാണം നടത്താനാകില്ല. പദ്ധതി വിഹിതത്തിലുണ്ടായ കുറവ്‌ പരിഹരിക്കുക മാത്രമാണ്‌ ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം. ഇതിനു പിന്നില്‍ രാഷ്ര്‌ടീയമില്ല. കോന്നി ഉപതെരഞ്ഞെടുപ്പുമായി ഇതിനെ ബന്ധപ്പെടുത്തിയ ധനമന്ത്രിയുടെ നിലപാട്‌ അംഗീകരിക്കാനാകില്ലെന്നും പ്രസിഡന്റ്‌ പറഞ്ഞു.
വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാമ്മന്‍ കൊണ്ടൂര്‍, പൊതുമരാമത്ത്‌ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ റെജി തോമസ്‌ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Ads by Google
Advertisement
Tuesday 25 Jun 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW