Wednesday, August 21, 2019 Last Updated 55 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.44 AM

ആലപ്പുഴയ്‌ക്കു ബോട്ടോടാന്‍ ഇനിയും കാത്തിരിക്കണം

uploads/news/2019/06/317240/k2.jpg

കോട്ടയം: കോടിമതയില്‍ നിന്നു ആലപ്പുഴയ്‌ക്കു ബോട്ടോടാന്‍ ഇനിയും കാത്തിരിക്കണം. കൊടൂരാറിനു കുറുകേയുള്ള ചുങ്കത്തു മുപ്പതില്‍ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നതാണു ബോട്ട്‌ സര്‍വീസ്‌ പുനരാരംഭിക്കാന്‍ തടസമായി നില്‍ക്കുന്നത്‌.
കനാലില്‍ തിങ്ങിനിറഞ്ഞ പോളവാരി ആഴം കൂട്ടുന്ന ജോലികള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു ഇതേ തുടര്‍ന്നാണ്‌ ഉടന്‍ തന്നെ കോടിമതയില്‍ നിന്നും ബോട്ട്‌ സര്‍വീസ്‌ പുനരാരംഭിക്കാന്‍ തീരുമാനമായത്‌. കായല്‍പ്പരപ്പിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട്‌ 18 രൂപ ചിലവില്‍ കോട്ടയത്തും നിന്നും ആലപ്പുഴയിലേക്കു
മൂന്നു മണിക്കൂര്‍ യാത്ര ആസ്വദിക്കാന്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പടെ നിരവധി പേരാണെത്തിയിരുന്നത്‌. ഇതിലൂടെ ജലഗതാഗത വകുപ്പിനു മികച്ച വരുമാനം നേടിക്കൊടുക്കാനും കോടിമതയില്‍ നിന്നുള്ള സര്‍വീസിനു കഴിഞ്ഞിരുന്നു. കൊടൂരാറ്റില്‍ ഇരുമ്പുപാലം നിര്‍മ്മിച്ച ശേഷം കഴിഞ്ഞ വര്‍ഷം ഏതാനും ദിവസങ്ങള്‍ മാത്രമാണു കോട്ടയത്തെ കോടിമത ബോട്ട്‌ ജെട്ടിയില്‍നിന്നു സര്‍വീസ്‌ നടത്തിയത്‌.
പാലം ഉയര്‍ത്തുന്ന സംവിധാനത്തിനു പതിവായി തകരാര്‍ സംഭവിച്ചതോടെ കാഞ്ഞിരം ജെട്ടി വരെ സര്‍വീസ്‌ചുരുക്കി. ഒരു വര്‍ഷമായി ബോട്ട്‌ സര്‍വീസ്‌ മുടങ്ങിയിട്ട്‌. 12 സര്‍വീസുകളാണു കോട്ടയം ആലപ്പുഴ റൂട്ടില്‍ നടത്തിയിരുന്നത്‌. 7:30, 9.35, 11:30, 1, 3:30, 5:15 എന്നീ സമയങ്ങളിലാണു ബോട്ടു സര്‍വീസ്‌ നടത്തുന്നത്‌.
കോട്ടയത്തുനിന്നും(കോടിമത) ആലപ്പുഴയിലേക്ക്‌ 6:45, 11:30,1, 3:30, 5:15എന്നീ സമയങ്ങളിലേക്ക്‌ ആണ്‌ ബോട്ട്‌ സര്‍വീസ്‌ നടത്തിയിരുന്നത്‌. കാഞ്ഞിരം വരെയാക്കി സര്‍വീസ്‌ ചുരുക്കിയതോടെ കോട്ടയത്തേക്കെത്തുവാന്‍ ജല ഗതാഗതത്തെ ആശ്രയിച്ചിരുന്ന യാത്രക്കാര്‍ ദുരിതത്തിലായി. ഇതിനാല്‍ കാഞ്ഞിരം, കാരാപ്പുഴ, വെട്ടിക്കാട്‌, ആര്‍ ബ്ലോക്‌ എന്നീ കായല്‍ മേഖലകളില്‍നിന്നുള്ള നാട്ടുകാരില്‍ ഭൂരിഭാഗവും കഷ്‌ടപ്പെടുകയാണ്‌.
ഇവിടെനിന്നു കോടിമതയില്‍ വന്നു ശുദ്ധജലം ശേഖരിച്ചു മടങ്ങിയിരുന്നവരും ഏറെയാണ്‌. പുതുതായി നിര്‍മ്മിച്ച പാലത്തിന്റെയും താല്‍ക്കാലിക പാലത്തിന്റെയും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണു സര്‍വീസ്‌ പുനരാരംഭിക്കാന്‍ വൈകുന്നതെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. കഴിഞ്ഞ വേനല്‍ക്കാലത്തു ജലടൂറിസത്തിലെ വരുമാനത്തില്‍ വലിയ ഇടിവാണ്‌ ഉണ്ടായത്‌.
മഴക്കാലസീസണായതിനാല്‍ വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ബോട്ട്‌ യാത്രക്കായി എത്തുന്നുണ്ടെങ്കിലും നിരാശരായി മടങ്ങുകയാണ്‌. അവധിക്കാലം ബോട്ട്‌ യാത്രയിലൂടെ ചിലവഴിക്കാന്‍ വിവിധ ജില്ലകില്‍ നിന്നും സംസ്‌ഥാനങ്ങളില്‍നിന്നും പോലും ആളുകള്‍ എത്തിയിരുന്നു. കാഞ്ഞിരം ജെട്ടിയില്‍ നിന്നു സര്‍വീസ്‌ ഉണ്ടെങ്കിലും പലരും അങ്ങോട്ടേക്കു പോകുവാന്‍ താല്‍പര്യം പ്രകടിപ്പിക്കാറില്ല. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ വേഗം പൂര്‍ത്തിയാക്കി സര്‍വീസ്‌ പുനരാരംഭിക്കണമെന്ന ആവശ്യമാണു സഞ്ചാരികള്‍ ആവശ്യപ്പെടുന്നത്‌.
പോളവാരലും ആഴകൂട്ടലും പൂര്‍ത്തിയായെങ്കിലും ബോട്ട്‌ സര്‍വീസ്‌ ഒരാഴ്‌ച്ചയ്‌ക്കുള്ളില്‍ ആരംഭിക്കുമെന്നു നഗരസഭാ അധ്യക്ഷ പി.ആര്‍ സോന പറഞ്ഞു.

Ads by Google
Advertisement
Tuesday 25 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW