Tuesday, August 20, 2019 Last Updated 3 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.44 AM

നഗരസഭയുടെ അനാസ്‌ഥക്കെതിരേ പ്രതിപക്ഷം സമരത്തിന്‌

വൈക്കം: മാലിന്യമുക്‌ത ക്ഷേത്രനഗരമായി പ്രഖ്യാപിച്ച വൈക്കത്ത്‌ മാലിന്യം കുന്നുകൂടുകയാണെന്ന്‌ നഗരസഭയിലെ പ്രതിപക്ഷം ആരോപിച്ചു. നഗരത്തിലെ റോഡിന്റെ വശങ്ങള്‍ മാലിന്യകൂമ്പാരമാണ്‌. മഴക്കാലം ശക്‌തിപ്പെട്ടതോടെ നഗരം മാലിന്യത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും ഒന്നും ചെയ്യാതെ കൈകെട്ടി മാറി നില്‍ക്കുകയാണ്‌ ഭരണക്കാരായ എല്‍.ഡി.എഫ്‌ നേതാക്കള്‍. ഇതിനെതിരെ യു.ഡി.എഫ്‌ അംഗങ്ങള്‍ നഗരസഭയ്‌ക്ക്‌ മുന്നില്‍ സമരം നടത്തുമെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.വി സത്യന്‍ പറഞ്ഞു.
മാലിന്യ സംസ്‌കരണത്തിനായി നഗരസഭയ്‌ക്ക്‌ 6.80 ഏക്കര്‍ സ്‌ഥലമുണ്ട്‌. അവിടെ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ ആരംഭിച്ച തുങ്കൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ സംവിധാനം മന്ത്രി എ.സി മൊയ്‌തീനാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. പ്ലാസ്‌റ്റിക്‌ പൊടിക്കുന്നതിനുള്ള ഷ്രഡ്‌ഡിങ്‌ യൂണിറ്റും അവിടെ സ്‌ഥാപിച്ച മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പ്രതിമാസം ലക്ഷങ്ങള്‍ ചെലവെഴുതുന്നു. എന്നാല്‍ ഇവയൊന്നും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. ഭരണകക്ഷിയുടെ കഴിവുകേടാണ്‌ നഗരം അഴുക്കുചാലിനു സമാനമാകാന്‍ കാരണം. കഴിവില്ലാത്ത ഭരണകൂടം രാജിവെച്ച്‌ ഒഴിയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
നഗരത്തിലെ മാലിന്യം അടിയന്തിരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കാനും നഗരസഭയിലെ യു.ഡി.എഫ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. കൗണ്‍സിലര്‍ ജി.ശ്രീകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രതിപക്ഷനേതാവ്‌ വി.വി സത്യന്‍ ഉദ്‌ഘാടനം ചെയ്‌തു. കൗണ്‍സിലര്‍മാരായ എം.ടി അനില്‍കുമാര്‍, പി.എന്‍ കിഷോര്‍കുമാര്‍, അനൂപ്‌ ചിന്നപ്പന്‍, സുമ കുസുമന്‍, സിന്ധു സജീവന്‍, ഷിബി സന്തോഷ്‌, സൗദാമിനി, ഷേര്‍ലി ജയപ്രകാശ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 25 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW