Tuesday, August 20, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.44 AM

ചിറക്കടവില്‍ യു.ഡി.എഫ്‌. മാര്‍ച്ചും ധര്‍ണയും നടത്തി

പൊന്‍കുന്നം: നബാര്‍ഡിന്റെ ധനസഹായത്തോടെ ചിറക്കടവ്‌ പഞ്ചായത്ത്‌ പൊന്‍കുന്നത്ത്‌ നിര്‍മ്മിക്കുന്ന മാര്‍ക്കറ്റ്‌ ഷോപ്പിംഗ്‌ കോംപ്ലക്‌സുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച്‌ സമഗ്രമായ അനേ്വഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ , യു.ഡി.എഫ്‌ ചിറക്കടവ്‌ മണ്ഡലം കമ്മറ്റി പഞ്ചായത്ത്‌ ഓഫീസ്‌ മാര്‍ച്ചും ധര്‍ണയും നടത്തി. ഡി.സി.സി.പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. ആന്തൂര്‍ നഗരസഭയിലേതിന്‌ സമാനമായ സാഹചര്യമാണ്‌ ചിറക്കടവ്‌ ഗ്രാമപഞ്ചായത്തിലേതെന്ന്‌ ജോഷിഫിലിപ്പ്‌ ആരോപിച്ചു.ഒരു പഞ്ചായത്ത്‌ പ്രസിഡന്റ്‌ പുറമ്പോക്കു ഭൂമി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്‌ കുറ്റകരവും അധാര്‍മ്മികവുമാണ്‌. അതിനാല്‍ പ്രസിഡന്റ്‌ ഉടന്‍ രാജിവയ്‌ക്കണമെന്നും അല്ലാത്തപക്ഷം സി.പി.എം. അവരെ പുറത്താക്കണമെന്നും ജോഷി ഫിലിപ്പ്‌ ആവശ്യപ്പെട്ടു.
പൊന്‍കുന്നം ടൗണില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പഞ്ചായത്ത്‌ ഓഫീസ്‌ കവാടത്തില്‍ പോലീസ്‌ തടഞ്ഞു.പോലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ ഉന്തും തള്ളും ഉണ്ടായി.
ധര്‍ണയില്‍ യു.ഡി.എഫ്‌.മണ്ഡലം ചെയര്‍മാന്‍ ജയകുമാര്‍ കുറിഞ്ഞിയില്‍ അധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ്‌(എം) സ്‌റ്റിയറിംഗ്‌ കമ്മറ്റിഅംഗം സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍, അഡ്വ.പി.സതീശ്‌ ചന്ദ്രന്‍ നായര്‍, ഷാജി നല്ലേപ്പറമ്പില്‍, റോണി.കെ.ബേബി, ഷാജി പാമ്പൂരി ,മുണ്ടക്കയം സോമന്‍, അബ്‌ദുള്‍ റസാഖ്‌, സുമേഷ്‌ ആന്‍ഡ്രൂസ്‌, സുരേഷ്‌ .ടി .നായര്‍, മോളിക്കുട്ടി തോമസ്‌, പി.സി.റോസമ്മ, സ്‌മിതാ ലാല്‍, ത്രേസ്യാമ്മ നല്ലേപ്പറമ്പില്‍, പി.എന്‍.ദാമോദരന്‍ പിള്ള, ലാജി തോമസ്‌, ശ്രീകാന്ത്‌ എസ്‌.ബാബു, ഷിജോ കൊട്ടാരം, സി.ജി. രാജന്‍, ടി.പി.രവീന്ദ്രന്‍ പിള്ള, ജോര്‍ജ്‌കുട്ടി പൂതക്കുഴി, ടി.കെ.ബാബുരാജ്‌, സേവ്യര്‍ മൂലകുന്ന്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 25 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW