Saturday, August 24, 2019 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.44 AM

പ്രതിയായ യുവതിയെ കോടതിവളപ്പില്‍ സ്‌ത്രീകള്‍ തടഞ്ഞുവച്ചു

കോട്ടയം: ചിട്ടി തട്ടിപ്പു കേസില്‍ പ്രതിയായ യുവതിയെ കോടതി വളപ്പില്‍ തട്ടിപ്പിനിരയായ സ്‌ത്രീകള്‍ ചേര്‍ന്നു തടഞ്ഞു വച്ചു. തിരുനക്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന സിക്‌ ടെക്‌ എന്ന ചിട്ടി തട്ടിപ്പു സ്‌ഥാപനത്തിന്റെ ഉടമയായ കുടമാളൂര്‍ സ്വദേശി വൃന്ദ രാജേഷിനെയാണു പരാതിക്കാരായ സ്‌ത്രീകള്‍ ചേര്‍ന്ന്‌ ഇന്നലെ തടഞ്ഞുവച്ചത്‌.
വൃന്ദ ജാമ്യം എടുക്കുന്നതിനായാണു കോടതിയില്‍ എത്തിയത്‌. ഇവര്‍ എത്തുമെന്നു മുന്‍കൂട്ടി അറിഞ്ഞു സ്‌ത്രീകള്‍ അടക്കമുള്ള പരാതിക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. നാലു വര്‍ഷം മുന്‍പു തിരുനക്കര കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സ്‌ഥാപനം 21 കോടി രൂപയിലധികം തട്ടിയെടുത്ത ശേഷം പൂട്ടിയെന്നായിരുന്നു പരാതി. അരമണിക്കൂറോളം പരാതിക്കാര്‍ കോടതി വളപ്പില്‍ വൃന്ദയെ തടഞ്ഞു വച്ചു. ഇതോടെ പ്രദേശത്തു സംഘര്‍ഷാവസ്‌ഥ ഉടലെടുത്തു. തുടര്‍ന്നു പോലീസ്‌ എത്തി ചര്‍ച്ച നടത്തിയാണു വീട്ടമ്മമ്മാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്‌.
എ.ഐ.വൈ.എഫ്‌. കോട്ടയം മണ്ഡലം സെക്രട്ടറി റെനീഷ്‌ കാരിമറ്റത്തിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സി.പി.ഐ. പാര്‍ട്ടി ഓഫിസില്‍ എത്താമെന്നും ചര്‍ച്ച നടത്താമെന്നുമായിരുന്നു വൃന്ദ നല്‍കിയ ഉറപ്പ്‌. എന്നാല്‍, കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം ഇവര്‍ പാര്‍ട്ടി ഓഫിസില്‍ എത്തിയില്ല.
പകരം ഇവരുടെ അഭിഭാഷകനാണെത്തിയത്‌. തുടര്‍ന്നു പാര്‍ട്ടി നേതാക്കള്‍ ഇയാളുമായി ചര്‍ച്ച നടത്തി. തട്ടിപ്പിന്‌ ഇരയായി നാലു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെയും നീതി ലഭിച്ചില്ലെന്നാണു സ്‌ത്രീകളുടെ പരാതി.

Ads by Google
Advertisement
Tuesday 25 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW