Friday, August 23, 2019 Last Updated 9 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.44 AM

മത്സ്യക്ഷാമത്തിന്റെ മറവില്‍ പഴകിയ മത്സ്യവില്‍പ്പന

കോട്ടയം: മത്സ്യക്ഷാമത്തിന്റെ മറവില്‍ പഴകിയ മത്സ്യം വില്‍പ്പനയ്‌ക്കെത്തിച്ചവര്‍ക്കെതിരേ നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്‌. പുതുപ്പള്ളി, കോട്ടയം, വൈക്കം, ചേര്‍പ്പുങ്കല്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ ഇന്നലെ ഭക്ഷ്യ സുരക്ഷാ വകുപ്പു നടത്തിയ പരിശോനയില്‍ പതിനഞ്ചു കിലോയോളം പഴകിയ മത്സ്യം വിറ്റവര്‍ക്കെതിരേ നടപടി സ്വീകരിച്ചു.മത്സ്യത്തിലെ രാസവസ്‌തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നതിനായുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായായിരുന്നു മത്സ്യ മാര്‍ക്കറ്റുകളും ചെറുകിട വ്യാപാര സ്‌ഥാപനങ്ങളും പിശോധന.
സെന്ററല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫീഷറീസ്‌ ടെക്‌നോളജി വികസിപ്പിച്ചെടുത്ത കിറ്റ്‌ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഫോര്‍മാലിന്റെയോ അമോണിയയുടെയോ സാന്നിധ്യം കണ്ടെത്താനായില്ല. ന്യൂനതകള്‍ കണ്ടെത്തിയ 16 സ്‌ഥാപനങ്ങള്‍ക്കു നോട്ടീസ്‌ നല്‍കുകയും 2 സ്‌ഥാപനങ്ങള്‍ക്കു പിഴ ചുമത്തുകയും ചെയ്‌തിട്ടുണ്ട്‌.
ട്രോളിങ്ങ്‌ നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതരസംസ്‌ഥാനങ്ങളില്‍ നിന്നു വരുന്ന മത്സ്യങ്ങളില്‍ അമോണിയയുടെയും ഫോര്‍മാലിന്റെയും സാന്നിധ്യം ഉണ്ടാകാനുള്ള സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ മത്സ്യ മാര്‍ക്കറ്റുകളും ഭക്ഷ്യസുരക്ഷാ വകുപ്പു പരിശോധന നടത്തിവരികയാണ്‌.ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്റ്‌ കമ്മീഷണറുടെ നിദേശ പ്രകാരം നടത്തിയ മത്സ്യ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ എം.ടി. ബേബിച്ചന്‍, വി.എ.ജ്യോസ്‌ന, ലക്ഷ്‌മി. വി. നായര്‍, തെരേസ്‌ലിന്‍ ലൂയിസ്‌, നിമ്മി അഗസ്‌റ്റിന്‍, ഷെറിന്‍ സാറാ ജോര്‍ജ്‌ എന്നിവരോടൊപ്പം ഫിഷറീസ്‌ വകുപ്പിലെ നൗഫല്‍ എന്ന ഉദ്യോഗസ്‌ഥനും പങ്കെടുത്തു.

Ads by Google
Advertisement
Tuesday 25 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW