Monday, August 26, 2019 Last Updated 6 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 01.25 AM

നാലമ്പല റോഡില്‍ ഭീഷണിയായി മണ്‍കൂന

uploads/news/2019/06/317032/k3.jpg

രാമപുരം: നീറന്താനം-പൂവക്കുളം പി.ഡബ്ല്യു.ഡി. റോഡിലെ മണ്‍കൂന വാഹനയാത്രികര്‍ക്ക്‌ ഭീഷണിയായി. രാമപുരത്തെ നാലമ്പല റോഡുകളിലെ പ്രധാന റോഡുകൂടിയാണിത്‌്.
നാലമ്പലദര്‍ശനത്തിനെത്തുന്ന ഭക്‌തര്‍ ഈ റോഡു വഴിയാണ്‌ ഒന്നാമത്തെ ക്ഷേത്രമായ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക്‌ മടങ്ങുന്നത്‌. കര്‍ക്കിടകമാസത്തിലെ നാലമ്പല ദര്‍ശനത്തിന്‌ ഇനി ഏതാനും നാള്‍ മാത്രമേ ബാക്കിയുള്ളൂ. ദര്‍ശനത്തിനായി വിവിധ സംസ്‌ഥാനങ്ങളില്‍നിന്നുപോലും ആയിരക്കണക്കിന്‌ വാഹനങ്ങളിലായി ഭക്‌തര്‍ ഇതുവഴിയാണ്‌ കടന്നുപോകുന്നത്‌.
മൂന്നുവര്‍ഷം മുമ്പാണ്‌ സര്‍ക്കാര്‍ ഏജന്‍സിയായ കണ്‍സ്‌ട്രക്‌ഷന്‍ കോര്‍പ്പറേഷന്‍ റോഡ്‌ അന്താരാഷ്‌ട്ര നിലവാരത്തില്‍ വീതികൂട്ടി ടാര്‍ ചെയ്‌തത്‌. രാമപുരത്തുനിന്നും രണ്ട്‌ കിലോ മീറ്റര്‍ മാറിയാണ്‌ മണ്ണൊലിച്ച്‌ റോഡില്‍ കുമിഞ്ഞുകൂടി ഗതാഗത തടസം ഉണ്ടായിരിക്കുന്നത്‌. അടുത്തുള്ള സ്വകാര്യറോഡ്‌ ലവല്‍ ചെയ്യാനായി നിരത്തുന്ന മണ്ണാണ്‌ മഴയത്ത്‌ ടാര്‍ റോഡിലേക്ക്‌ ഒലിച്ചിറങ്ങി അപകടത്തിന്‌ വഴിയൊരുക്കുന്നത്‌. മഴ പെയ്യുമ്പോഴൊക്കെ മണ്ണൊഴുകിവന്ന്‌ റോഡില്‍ ചെളിനിറയുകയാണ്‌. കാല്‍നടയാത്രക്കാര്‍ക്കുപോലും പാദം മൂടെ ചെളിയിലൂടെ നടക്കേണ്ട അവസ്‌ഥയാണിപ്പോള്‍. ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത്‌ നിത്യസംഭവമാണ്‌.
ഈ ഭാഗത്തിന്‌ 50 മീറ്റര്‍ പിന്നില്‍ സമാന രീതിയില്‍ത്തന്നെ സ്വകാര്യറോഡില്‍ നിന്ന്‌ മണ്ണൊഴുകി ടാര്‍ റോഡിലേക്ക്‌ പതിക്കുന്നുണ്ട്‌. ഇവിടെയും അപകടസാധ്യത ഏറെയാണ്‌. എത്രയുംവേഗം പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരം കണ്ട്‌ അപകടാവസ്‌ഥ ഒഴിവാക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 24 Jun 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW