Thursday, August 22, 2019 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 01.25 AM

കുറവിലങ്ങാട്‌ വലിയതോട്ടില്‍ മാലിന്യം കുമിഞ്ഞുകൂടുന്നു

uploads/news/2019/06/317031/k2.jpg

കുറവിലങ്ങാട്‌: മേഖലയിലെ പ്രധാന ജലസ്രോതസായ വലിയതോട്ടില്‍ മാലിന്യം കെട്ടിക്കിടക്കുന്നു. തോടിന്റെ സംരക്ഷണത്തിന്‌ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ മറക്കുന്നതല്ലാതെ രക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ട ആരും നടപടി സ്വീകരിക്കുന്നില്ല.
കാലവര്‍ഷം ആരംഭിച്ചതോടെ കാടുകയറിയ തോട്ടില്‍ പ്ലാസ്‌റ്റിക്‌ അടക്കമുള്ള മാലിന്യം അടിഞ്ഞു കൂടിക്കിടക്കുന്നു. വലിയതോടിനെ ആശ്രയിച്ച്‌ പത്തിലധികം ശുദ്ധജല പദ്ധതികളുടെ കിണറുകളാണുള്ളത്‌. തോട്‌ കൈയേറി വീതി ഇല്ലാതായി.
ഭക്ഷണശാലകളിലെയും ചന്തയിലെയും അടക്കമുള്ള സ്‌ഥലങ്ങളിലെ അഴുക്കുവെള്ളവും അവശിഷ്‌ടവും തള്ളുന്നതും വലിയതോട്ടിലേക്കാണ്‌.
പഞ്ചായത്ത്‌ ബസ്‌സ്‌റ്റാന്‍ഡിനു സമീപത്താണ്‌ വലിയ തോതില്‍ മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്നത്‌. പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളാണ്‌ ഏറെയും. മാലിന്യങ്ങള്‍ നിറഞ്ഞതുമൂലം നീരൊഴുക്ക്‌ തടസപ്പെട്ടിരിക്കുകയാണ്‌.
ഇവിടെ അഴുകിയ മാലിന്യങ്ങളില്‍ നിന്നുളള ദുര്‍ഗന്ധം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌. കോഴാ മുതല്‍ കാളികാവ്‌ വരെ ആറ്‌ കിലോമീറ്ററോളം ദൂരത്തെ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീരൊഴുക്ക്‌ തടസപ്പെടുത്തിയിട്ടുണ്ട്‌.
തടയിണകള്‍ക്ക്‌ സമീപം മാലിന്യത്തിനൊപ്പം ഒഴുകിയെത്തിയ എക്കലും നീക്കംചെയ്യാത്തത്‌ പ്രതിസന്ധി സൃഷ്‌ടിക്കുന്നു. മാലിന്യം നിറഞ്ഞ വലിയതോടിനെ സംരക്ഷിക്കാന്‍ സേവ്‌ വലിയതോട്‌ പദ്ധതി പഞ്ചായത്ത്‌ നടപ്പാക്കിയെങ്കിലും വലിയതോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല.

Ads by Google
Advertisement
Monday 24 Jun 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW