Monday, August 26, 2019 Last Updated 17 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 01.25 AM

മോട്ടോര്‍ വാഹന വകുപ്പ്‌ സംബന്ധമായ പരാതികള്‍ക്ക്‌ നേരിട്ടു സമീപിക്കാം: ആര്‍.ടി.ഒ.

കോട്ടയം: പരാതികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഓഫീസ്‌ ദിവസങ്ങളില്‍ ഉച്ചയ്‌ക്ക് 1.30 വരെ ആര്‍ക്കും നേരിട്ടു നല്‍കാമെന്നും മോട്ടോര്‍ വാഹനവകുപ്പു സംബന്ധമായ എന്തു പരാതികള്‍ക്കും നേരിട്ടു സമീപിക്കാമെന്നും ആര്‍.ടി.ഒ. കഴിഞ്ഞ ദിവസം ഓഫീസില്‍ വിജിലന്‍സ്‌ പരിശോധനയുണ്ടാകുകയും പരിശോധനാ സമയം ഒരു ഉദ്യോഗസ്‌ഥന്‍ പണം വലിച്ചെറിഞ്ഞു രക്ഷപ്പെടുകയും ചെയ്‌ത സാഹചര്യത്തിലാണു ആര്‍.ടി.ഒ. ബേബി ജോണിന്റെ മറുപടി.
ലൈസന്‍സ്‌ കൃത്യസമയം നല്‍കുന്നില്ല, ആര്‍.സി. ബുക്കുകള്‍ കൈകാര്യം ചെയ്യുന്നത്‌ ഏജന്റുമാരാണ്‌, വൈകിട്ട്‌ അഞ്ചിനു ശേഷവും ഏജന്റുമാര്‍ക്കു വേണ്ടി ഉദ്യോഗസ്‌ഥര്‍ ഓഫീസില്‍ ഇരിക്കുന്നു തുടങ്ങിയ പരാതികളുടെ അടിസ്‌ഥാനത്തിലായിരുന്നു വിജിലന്‍സ്‌ പരിശോധന. പരിശോധനയില്‍ 6,780 രൂപ കണ്ടെടുക്കുകയും ഓഫിസിലെ വരാന്തയില്‍ നിന്ന ഏജന്റുമാരുടെ കൈയില്‍ നിന്ന്‌ 90 ആര്‍.സി. ബുക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഡ്രൈവിങ്‌ ടെസ്‌റ്റ് പാസായ 372 പേരുടെ ലൈസന്‍സുകള്‍ ഇതുവരെ അയച്ചു നല്‍കിയിട്ടില്ലെന്നു പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, അഞ്ചിനു ശേഷം ഓഫീസ്‌ ഏജന്റുമാര്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്ന പരാതി വ്യാജമാണ്‌. അഞ്ചിനു തന്നെ വാതിലുകള്‍ അടയ്‌ക്കും. ജോലികള്‍ പൂര്‍ത്തിയാകാനുണ്ടെങ്കില്‍ താന്‍ ഓഫീസിലുണ്ടാകും. തന്നെ സഹായിക്കാന്‍ ഒന്നോ രണ്ടോ ക്ലാര്‍ക്കുമാരുമുണ്ടാകും. ഏജന്റുമാരുടെ പ്രവര്‍ത്തനം ഓഫീസില്‍ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്‌. ഉച്ചയ്‌ക്ക് ഒന്നു വരെ കൗണ്ടറുകളില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ടാകും.
അതിനുശേഷം ഏജന്റുമാര്‍ ഉള്‍പ്പെടെ ആര്‍ക്കും പ്രവേശനമുണ്ടാകാറില്ലെന്നും ആര്‍.ടി.ഒ. പറഞ്ഞു. വിജിലന്‍സ്‌ പരിശോധനയുടെ അടിസ്‌ഥാനത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കും. പ്രശ്‌നക്കാരായ ഒന്നോ രണ്ടോ ഉദ്യോഗസ്‌ഥരാകാം പരാതികള്‍ക്കു കാരണമായത്‌. ആരോപണങ്ങളുടെ പശ്‌ചാത്തലത്തില്‍ ഇന്നു സ്‌റ്റാഫ്‌ മീറ്റിങ്‌ വിളിച്ചു ചേര്‍ത്തിട്ടുണ്ട്‌. ഉദ്യോഗസ്‌ഥരുടെയോ ഏജന്റുമാരുടെയോ അനധികൃത ഇടപെടലുകള്‍ എവിടെയെങ്കിലുമുണ്ടെന്നു കണ്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Monday 24 Jun 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW