Friday, August 23, 2019 Last Updated 7 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 01.25 AM

കഞ്ചാവ്‌ മാഫിയയുടെ അക്രമത്തില്‍ രണ്ടു പേര്‍ക്ക്‌ പരുക്ക്‌

കോട്ടയം: ആയുധങ്ങളുമായെത്തിയ കഞ്ചാവു മാഫിയാ സംഘം തിരുവാതുക്കലില്‍ വീടുകള്‍ തല്ലിതകര്‍ക്കുകയും രണ്ടു യുവാക്കളെ മര്‍ദിച്ച്‌ അവശരാക്കുകയും ചെയ്‌തു.
തിരുവാതുക്കല്‍ മാന്താറ്റില്‍ പ്രീമിയര്‍ കോളജിനു സമീപം കളത്തൂത്തറ വീട്ടില്‍ മെഹബൂബ്‌, അയല്‍വാസി കാര്‍ത്തിക്ക്‌ (24) എന്നിവര്‍ക്കാണു പരുക്കേറ്റത്‌.
തലയ്‌ക്കു കമ്പിവടിക്ക്‌ അടികിട്ടിയ കാര്‍ത്തികിനെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവാതുക്കലില്‍ ഇന്നലെ വൈകിട്ട്‌ 4.30നായിരുന്നു സംഭവം. പ്രദേശത്ത്‌ കഞ്ചാവു മാഫിയ സംഘങ്ങള്‍ സ്‌ഥിരമായി താവളമാക്കിയിരുന്നു. ഇതിനിടെ മാഫിയ സംഘാംഗങ്ങളും നാട്ടുകാരും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി.
ഇതിനു പ്രതികാരം ചെയ്യാനെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ച്‌ ഇവരുടെ ബൈക്കുകള്‍ പോലീസിനു കൈമാറിയിരുന്നു. ഇതേപ്പറ്റി ചോദിക്കാനാണ്‌ ഒരു സംഘം ഇന്നലെ വൈകിട്ടോടെ കളത്തൂത്തറ വീട്ടിലെത്തിയത്‌.
കമ്പിവടിയും വടിവാളുമായെത്തിയ സംഘം വീടിനുള്ളിലേക്കു കയറി ആക്രമണം നടത്തുകയായിരുന്നു. വീടിനുള്ളിലെ സാധനങ്ങളും ജനല്‍ചില്ലുകളും അക്രമി സംഘം തല്ലിത്തകര്‍ത്തു. വീട്ടുമുറ്റത്തിരുന്ന ബൈക്ക്‌ അടിച്ചു തകര്‍ത്തു. സംഭവം കണ്ട്‌ ഓടിയെത്തിയ കാര്‍ത്തിക്കിന്റെ തലയ്‌ക്കു കമ്പിവടി ഉപയോഗിച്ച്‌ അടിച്ചു വീഴ്‌ത്തി. കൂടുതല്‍ നാട്ടുകാര്‍ എത്തിയതോടെ ഇരുകൂട്ടരും തമ്മില്‍ റോഡില്‍ വച്ച്‌ ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്നു നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതോടെ അക്രമി സംഘം ഇവിടെ നിന്നും രക്ഷപ്പെട്ടു. വെസ്‌റ്റ് സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ സി.ഐ. എം.ജെ. അരുണിന്റെ നേതൃത്വത്തില്‍ പോലീസ്‌ സംഘം സ്‌ഥലത്തെത്തി കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ചു.

Ads by Google
Advertisement
Monday 24 Jun 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW