Monday, August 19, 2019 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 01.18 AM

അടിസ്‌ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയില്‍ വീര്‍പ്പുമുട്ടി റവന്യൂ ടവര്‍

uploads/news/2019/06/317020/p2.jpg

തിരുവല്ല : അടിസ്‌ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തയില്‍ വീര്‍പ്പുമുട്ടി റവന്യൂ ടവര്‍.
കേരള ഹൗസിംഗ്‌ ബോര്‍ഡിന്റെ ഉടമസ്‌ഥതയിലുള്ള അഞ്ച്‌ നില കെട്ടിടത്തിന്റെ ദുര്‍ഗതി എന്നു മാറുമെന്നാണ്‌ ജനങ്ങളും ഉദാ്യേഗസ്‌ഥരും ചോദിക്കുന്നത്‌.
ഒന്നാംക്ല ാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി, മുന്‍സിഫ്‌ കോടതി, സബ്‌ കോടതി, താലൂക്ക്‌സപ്ലെ ഓഫീസ്‌ തുടങ്ങി നിരവധി സര്‍ക്കാര്‍ ഓഫീസുകളും നൂറോളം വരുന്ന സ്വകാര്യ സ്‌ഥാപനങ്ങും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ്‌ ഈ ദുര്‍ഗതി. നിര്‍മാണം പൂര്‍ത്തിയാക്കി ഇരുപത്‌ വര്‍ഷം മുമ്പ്‌ ഉദ്‌ഘാടനം ചെയ്‌ത കെട്ടിടത്തില്‍ പിന്നീട്‌ പെയിന്റിംഗ്‌ നടത്താന്‍ പോലും അധികൃതര്‍ക്കായിട്ടില്ല.
വിവിധ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിന്‌ ആള്‍ക്കാരാണ്‌ പ്രതിദിനം ഇവിടെ എത്തുന്നത്‌. ടവറില്‍ എത്തുന്നവര്‍ക്ക്‌ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതിനടക്കം ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന അവസ്‌ഥയാണുള്ളത്‌. ടവറിന്റെ മുന്‍വശത്തടക്കം കുണ്ടും കുഴിയുമായി കിടക്കുന്നത്‌ ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കുന്നു. മുന്‍വശത്തെ പാര്‍ക്കിംഗ്‌ ഏരിയയും ചുറ്റുപാടും തറയോട്‌ പാകി പാര്‍ക്കിംഗിനടക്കം സജ്‌ജമാക്കുമെന്ന്‌ അധികൃതര്‍ രണ്ട്‌ വര്‍ഷം മുമ്പ്‌ നടത്തിയ പ്രഖ്യാപനം ഇപ്പോഴും പാലിക്കാതെ കിടക്കുന്നു. രണ്ട്‌ ലിഫ്‌റ്റുകളാണ്‌ ടവറിലുള്ളത്‌. ഇവ അടിക്കടി തകരാറിലാകുന്നത്‌ ഇവിടെ എത്തുന്നവരെ ഏറെ കഷ്‌ടത്തിലാക്കുന്നു. തകരാര്‍ മൂലം ലിഫ്‌റ്റിനുള്ളില്‍ അര മണിക്കൂറിലധികം ആളുകള്‍ കുടുങ്ങിക്കിടന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അഗ്‌നിശമന സേനയെത്തിയാണു പലപ്പോഴും ലിഫ്‌റ്റില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താറ്‌. റവന്യൂ പോലീസ്‌ എക്‌സൈസ്‌ വകുപ്പുകള്‍ വിവിധ കേസുകളിലായി പിടികൂടിയ വാഹനങ്ങള്‍ ടവറിന്റെ പിന്നിലും കിഴക്കുവശത്തുമായി കൂട്ടിയിട്ടിരിക്കുകയാണ്‌. ഒന്നിന്‌ മുകളില്‍ ഒന്നായി അടുക്കിയിട്ടിരിക്കുന്ന തുരുമ്പെടുത്ത്‌ ദ്രവിച്ച വാഹനങ്ങള്‍ക്ക്‌ മേല്‍ കാട്‌ മൂടിക്കിടക്കുന്നത്‌ മൂലം ടവറിന്റെ പരിസരത്ത്‌ ഇഴജന്തുക്കളുടെ ശല്യം വര്‍ദ്ധിച്ചിട്ടുണ്ട്‌. റവന്യൂ ടവറിന്റെ ശോച്യാവസ്‌ഥ പരിഹരിക്കാന്‍ നടപടി എടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ റവന്യൂ ടവറിലെ വാടകക്കാരുടെ കൂട്ടായ്‌മ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷില്‍ അടക്കം നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഇതുവരെയും ഫലമുണ്ടായിട്ടില്ല. അതേ സമയം താലൂക്ക്‌ ഓഫീസിന്റേതായുള്ള 69 ലക്ഷം അടക്കം ഒരു കോടി മുപ്പത്‌ ലക്ഷം രൂപയോളം വാടക കുടിശിക ഇനത്തില്‍ ഹൗസിങ്ങ്‌ ബോര്‍ഡിന്‌ ലഭിക്കാനുണ്ട്‌. ഇത്‌ അറ്റകുറ്റപ്പണി അടക്കമുള്ള നിര്‍മാണങ്ങള്‍ക്ക്‌ തടസമാകുന്നതെന്നാണ്‌ ഹൗസിംഗ്‌ ബോര്‍ഡ്‌ അധികൃതര്‍ നിരത്തുന്ന വാദം.

Ads by Google
Advertisement
Monday 24 Jun 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW