Friday, August 23, 2019 Last Updated 13 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 01.18 AM

നാലുവര്‍ഷംകൊണ്ട്‌ ഒമ്പത്‌ റാങ്കുകള്‍ നേടി പ്രതിഭാ കോളേജ്‌ 54-ാം വര്‍ഷത്തിലേക്ക്‌

പത്തനംതിട്ട: എം.ജി. സര്‍വ്വകലാശാലയുടെ ഇക്കഴിഞ്ഞ എം.എസ്‌.സി. മാത്തമാറ്റിക്‌സിന്‌ ഒന്നാം റാങ്കും എം.എ. ഹിസ്‌റ്ററിക്ക്‌ രണ്ടും മൂന്നും റാങ്കുകളും നേടി പത്തനംതിട്ടയില്‍ പ്രതിഭാ കോളേജ്‌ വിജയ ചരിത്രം ആവര്‍ത്തിച്ചു. ഇപ്പോള്‍ എം എസ്‌.സി. മാത്തമാറ്റിക്‌സിന്‌ ഒന്നാം റാങ്കു നേടിയ സ്‌നേഹാ ശശിധരന്‍, എം.എ. ഹിസ്‌റ്ററിയില്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടിയ രഞ്‌ജിനി ആര്‍. നായര്‍, കിരണ്‍ ജി.
നായര്‍ എന്നിവര്‍ ഉള്‍പ്പെടെ 2015 മുതല്‍ തുടര്‍ച്ചയായി നാലു വര്‍ഷങ്ങളിലായി ഒമ്പതു റാങ്കുകളാണ്‌ പ്രതിഭാ കോളേജ്‌ നേടിയത്‌. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ഉള്‍പ്പെടെ എല്ലാവിഭാഗം വിദ്യാര്‍ഥികളുടെയും ഉന്നതവിദ്യാഭ്യാസത്തിന്‌ സഹായിക്കുന്ന പ്രതിഭാ കോളേജ്‌ പത്തനംതിട്ട ഡിസ്‌ട്രിക്‌ട്‌ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനമാണ്‌. എം.ജി സര്‍വ്വകലാശാലയുടെ ബി കോം( ടാക്‌സ്‌ , കോ -ഓപ്പറേഷന്‍ ), എം.കോം(ഫിനാന്‍സ്‌), ബി.എ/എം.എ ( ഇംഗ്ലീഷ്‌, ഹിസ്‌റ്ററി, എക്കണോമിക്‌സ്‌, സോഷ്യോളജി) എന്നി കോഴ്‌സുകള്‍ ചുരുങ്ങിയ ഫീസില്‍ ഇവിടെ പഠിക്കാം. ബി.കോം പാസായവര്‍ക്ക്‌ ഒരു വര്‍ഷംകൊണ്ട്‌ എച്ച്‌.ഡി.സിക്ക്‌
തത്തുല്യമായ ബികോം കോ-ഓപ്പറേഷന്‍ പാസാകാനും അവസരം നല്‍കുന്നു. തോറ്റവര്‍ക്ക്‌ എല്ലാ വിഷയത്തിനും ട്യൂഷന്‍ ക്ലാസുകളുമുണ്ട്‌. പരാജിതര്‍ക്ക്‌ 6 മാസം കൊണ്ട്‌ ഗ്രൂപ്പു മാറി പഠിച്ച്‌ പാസാകാന്‍ കഴിയുന്ന ക്ലാസുകളും നടത്തുന്നു.
1966-ല്‍ പ്രവര്‍ത്തനം ആരംഭിച്ച പ്രതിഭാ കോളജ്‌ അതിന്റെ സുവര്‍ണ ജൂബിലി വര്‍ഷമായ 2016-17 മുതല്‍ പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജ്‌ റോഡിന്‌
സമീപത്തുള്ള സ്വന്തം ആസ്‌ഥാനത്താണ്‌ പ്രവര്‍ത്തിക്കുന്നത്‌. പ്രിന്‍സിപ്പല്‍ എസ്‌.പി. നായര്‍, അഡ്‌മിനിസ്‌ട്രറ്റര്‍ കെ.ആര്‍. അശോക കുമാര്‍ എന്നിവരോടൊപ്പം അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഒരുപറ്റം മികച്ച അധ്യാപകരും ഈ
സ്‌ഥാപനത്തിന്റെ മികച്ച നേട്ടങ്ങള്‍ക്ക്‌ പിന്നിലുണ്ട്‌. റഗുലര്‍ ക്ലാസുകള്‍ക്ക്‌ പുറമേ നടത്തുന്ന അവധി ദിവസ ക്ലാസുകള്‍, ജീവനക്കാരുള്‍പ്പെടെ റഗുലര്‍ ക്ലാസില്‍
പഠിക്കാന്‍ അവസരം ഇല്ലാത്ത ഒട്ടേറെ പേര്‍ക്ക്‌ പ്രയോജനപ്പെടുത്താം. എസ്‌.ടി/ ഒ.ഇ.സി/ എസ്‌.സി. കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ്‌ ലഭിക്കും. കെ.എസ്‌.ആര്‍.
ടി.സിയിലും പ്രൈവറ്റിലും ബസ്‌ കണ്‍സഷന്‍ ലഭ്യമാണ്‌.മികച്ച പി.ടി.എ, യൂണിഫോം, കര്‍ശന അച്ചടക്കം, മോഡല്‍ പരീക്ഷകള്‍ എന്നിവയും പ്രതിഭയുടെ വിജയശതമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. പ്രതിഭയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഉച്ച ഭക്ഷണം ഒരുക്കി സംസ്‌ഥാനത്ത്‌ ആദ്യമായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒരു പുതിയ തുടക്കം കുറിച്ചിരിക്കുകയാണ്‌ കോളേജ്‌. ബിരുദ ക്ലാസുകളും പി.ജി. ക്ലാസുകളും ഉള്‍പ്പെടെ എല്ലാ ക്ലാസുകളും ജൂണ്‍ 24ന്‌ തുടങ്ങും. പ്രവേശനം തുടരുന്നു. ഫോണ്‍: 9447562633, 9400334157.

Ads by Google
Advertisement
Monday 24 Jun 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW