Friday, August 23, 2019 Last Updated 38 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.19 AM

പേ-ലെസിന്റെ ഒന്നാം വാര്‍ഷികത്തിന്‌ അവിശ്വസനീയമായ ഓഫറുകള്‍

uploads/news/2019/06/316790/3.jpg

കോട്ടയം: തകര്‍ന്നടിഞ്ഞിടത്തുനിന്നു തുടങ്ങുക, ഒരു വര്‍ഷംകൊണ്ട്‌ മുന്‍പത്തേക്കാള്‍ കരുത്തോടെ മുന്നേറുക. അധികമാര്‍ക്കും പറയാനാവാത്ത വിജയത്തിന്റെ കഥയാണ്‌ പേ-ലെസ്‌ ഹൈപ്പര്‍മാര്‍ക്കറ്റിന്‌ പറയുവാനുള്ളത്‌. 2015-ലാണ്‌ കോട്ടയം കലക്‌ടറേറ്റിനടുത്തുള്ള കണ്ടത്തില്‍ ബില്‍ഡിങിലാണ്‌ പേ-ലെസ്‌ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ആരംഭിക്കുന്നത്‌.
പേ-ലെസിന്‌ വന്‍ ജനപ്രീതിയാണ്‌് നാലുവര്‍ഷങ്ങള്‍കൊണ്ട്‌ സമ്പാദിക്കാനായത്‌. എന്നാല്‍ 2018 ഏപ്രില്‍ 23-ന്‌ രാത്രിയില്‍ ഉണ്ടായ തീ പിടിത്തത്തില്‍ കട പൂര്‍ണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ സ്‌റ്റോക്ക്‌ ചാരമായി മാറി.
അവിടെനിന്നും കേവലം 59 ദിവസങ്ങള്‍കൊണ്ട്‌ മുമ്പത്തേക്കാള്‍ സ്‌റ്റോക്കുമായി പേ-ലെസ്‌ ഹൈപ്പര്‍മാര്‍ക്ക്‌റ്റ് 2018 ജൂണ്‍ 22-ന്‌ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന്‌ കോട്ടയത്തിന്റെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ്‌ എന്ന സ്‌ഥാനം പേ-ലെസ്‌ വീണ്ടും തിരിച്ചുപിടിച്ചിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ എല്ലാ ഉല്‌പന്നങ്ങള്‍ക്കും അതിശയിപ്പിക്കുന്ന വിലക്കുറവ്‌ എന്നതാണ്‌ പേ-ലെസിന്റെ എക്കാലത്തേയും പ്രത്യേകത.
പ്രതിസന്ധിഘട്ടത്തില്‍ തങ്ങളെ വിട്ടുപോകാതെ ഒപ്പംനിന്ന ഉപഭോക്‌താക്കള്‍ക്ക്‌ ഈ വാര്‍ഷികാഘോഷദിനത്തില്‍ എല്ലാ ഉല്‌പന്നങ്ങളുടേയും ലാഭം വിലക്കിഴിവായി നല്‍കുകയാണ്‌. പേ-ലെസ്‌ വെറും 16990 രൂപയ്‌ക്ക് എല്‍.ഇ.ഡി. സ്‌മാര്‍ട്ട്‌ ടിവി, 35 ശതമാനംവരെ വിലക്കുറവില്‍ ഫ്രിഡ്‌ജ്, വാഷിങ്‌ മെഷിന്‍, 4990 രൂപാ മുതല്‍ സ്‌റ്റീല്‍ അലമാര, 50 ശതമാനം വിലക്കുറവില്‍ ട്രോളി, ലേഡീസ്‌ ബാഗുകള്‍, അയണ്‍ ബോക്‌സ് തുടങ്ങിയ എല്ലാ ഗൃഹോപകരണങ്ങള്‍ക്കും വന്‍ വിലക്കുറവാണ്‌ ഈ ഒരു ദിവസം ഉള്ളത്‌. കൂടാതെ കറിപൗഡര്‍, സ്‌നാക്‌സ് ഐറ്റംസ്‌, മറ്റ്‌ പൊടി ഐറ്റംസ്‌ എന്നിവയ്‌ക്ക് 10 ശതമാനം വിലക്കുറവും ലഭ്യമാണ്‌. ഗ്യാസ്‌ സ്‌റ്റൗ, എയര്‍കൂളര്‍, പെഡസ്‌റ്റല്‍ ഫാന്‍, ട്രോളി സ്‌പീക്കര്‍, ഓവന്‍, പ്രഷര്‍കുക്കര്‍, പ്ലാസ്‌റ്റിക്‌, സ്‌റ്റീല്‍, ഗ്ലാസ്‌ ഐറ്റംസ്‌ തുടങ്ങിയവയ്‌ക്കെല്ലാം വമ്പിച്ച ഓഫറുകളാണ്‌ ഈ ദിവസം നല്‍കുന്നതെന്ന്‌. പേ-ലെസ്‌ മാനേജ്‌മെന്റും സ്‌റ്റാഫും അറിയിച്ചു.
പേലെസ്‌ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ രണ്ടാം വരവ്‌ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്‌താക്കള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന പ്രോഫിറ്റ്‌ ലെസ്‌ ഓഫറുകള്‍ ഇന്നുകൂടി തുടരും. വലിയ തിരക്കുമൂലം പല ഉപഭോക്‌താക്കള്‍ക്കും വന്‍ ഓഫറുകളുടെ ഈ ആനുകൂല്യം ഇന്നലെ ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ്‌ ഇന്നുകൂടി ദീര്‍ഘിപ്പിച്ചിരിക്കുന്നത്‌. രാവിലെ എട്ടുമുതല്‍ രാത്രി 11വരെയാണ്‌ പേ-ലെസ്‌ പ്രവര്‍ത്തിക്കുന്നത്‌. ഫോണ്‍: 7025174111.

Ads by Google
Advertisement
Sunday 23 Jun 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW