Tuesday, August 20, 2019 Last Updated 5 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.19 AM

ആതുരാലയങ്ങളെ സി.പി.എം. ആദായമാര്‍ഗമാക്കുന്നു: ചെന്നിത്തല

uploads/news/2019/06/316789/2.jpg

കോട്ടയം: കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു ദിനംതോറും പുറത്തു വരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. കോട്ടയം മെഡിക്കല്‍ കോളജില്‍ ക്യാന്‍സര്‍ രോഗമില്ലാത്തയാള്‍ക്കു കീമോതെറാപ്പി ചികിത്സ നടത്തിയവര്‍ക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കുന്നതിനെതിരേ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി കലക്‌ടറേറ്റ്‌ പടിയ്‌ക്കല്‍ നടത്തിയ ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഉന്നതപദവിയില്‍, യോഗ്യതയുള്ളവരെ ഒഴിവാക്കി സി.പി.എം. നേതൃത്വം നടത്തിയ ബന്ധുനിയമനമാണ്‌ ഇവിടുത്തെ എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്‌ഥാനം. അനധികൃത നിയമനവും അഴിമതിയും മെഡിക്കല്‍ കോളജിനെ തകര്‍ത്തതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ചികിത്സ നിഷേധിച്ചതു മൂലം രോഗി മരിക്കാനിടയായ സംഭവം മാപ്പര്‍ഹിയ്‌ക്കുന്നതല്ല.
കോട്ടയം ആയുര്‍വേദ ആശുപത്രിയിലെ ഡോക്‌ടര്‍ ചികിത്സക്കിടെ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം അറസ്‌റ്റിലായി. ന്യൂമോണിയ, മസ്‌തിഷ്‌കജ്വരം തുടങ്ങിയ രോഗങ്ങള്‍ക്ക്‌ ഗവണ്‍മെന്റ്‌ ആശുപത്രികളില്‍ എത്തിച്ച ആന്റിബയോ ട്ടിക്കില്‍ കുപ്പിച്ചില്ലു കണ്ടതായ വാര്‍ത്ത ഇന്നു പുറത്തു വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി. പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്‌ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ., ലതികാ സുഭാഷ്‌, കുര്യന്‍ ജോയി, ടോമി കല്ലാനി, ഫിലിപ്പ്‌ ജോസഫ്‌, പി.എ.സലിം, പി.എസ്‌.രഘുറാം, ജോസി സെബാസ്‌റ്റ്യന്‍, സണ്ണി പാമ്പാടി, പി.ജെ.വര്‍ക്കി, ജി.ഗോപകുമാര്‍, എ.കെ.ചന്ദ്രമോഹന്‍, മോഹന്‍.കെ.നായര്‍, ബിജു പുന്നത്താനം, ജോമോന്‍ ഐക്കര എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 23 Jun 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW