Thursday, August 22, 2019 Last Updated 5 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.19 AM

സമഗ്ര പച്ചക്കറി വികസന പദ്ധതിക്ക്‌ തുടക്കമായി

വൈക്കം: കൃഷി വകുപ്പ്‌ നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറി വികസന പദ്ധതിക്ക്‌ തുടക്കമായി. വൈക്കം സത്യാഗ്രഹ സ്‌മാരക ഹാളില്‍ നടന്ന ചടങ്ങില്‍ സി.കെ ആശ എം.എല്‍.എ. പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പച്ചക്കറി വിത്തു വിതരണം ജില്ലാ പഞ്ചായത്ത്‌ അഗം പി.സുഗതനും, സസ്യ സംരക്ഷണ ഉപകരണങ്ങളുടെ വിതരണം വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.വൈ ജയകുമാരിയും ഉദ്‌ഘാടനം ചെയ്‌തു.
പദ്ധതിക്കായി ഈ വര്‍ഷം ഒന്നാം ഗഡുവായി 3.066 കോടി രൂപയാണ്‌ അനുവദിച്ചിരിക്കുന്നത്‌.
ഇതിന്റെ ഭാഗമായി വിഷരഹിത പച്ചക്കറികള്‍ വീട്ടുവളപ്പില്‍ ഉല്‍പാദിക്കുന്നതിനു വേണ്ടി ഓണത്തിനൊരു മുറം പച്ചക്കറി എന്ന ഘടകപദ്ധതി കൃഷി വകുപ്പ്‌ മൂന്നു വര്‍ഷമായി നടപ്പിലാക്കി വരുന്നുണ്ട്‌. ഇതിനായി വിത്തുകളും തൈകളും സൗജന്യമായി വിതരണം ചെയ്യും. പത്തു രൂപയുടെ അഞ്ചിനം പച്ചക്കറി വിത്തുകളടങ്ങിയ കിറ്റാണ്‌ വിതരണം ചെയ്യുന്നത്‌. ജില്ലയിലെ 1.5 ലക്ഷം കര്‍ഷകര്‍ക്ക്‌ കൃഷി ഭവന്‍ വഴിയും മൂന്നു ലക്ഷം വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കൂളുകള്‍ വഴിയും കിറ്റുകള്‍ വിതരണം ചെയ്യും. ഇതിനു പുറമെ സന്നദ്ധ സംഘടനകള്‍ മുഖേന മുപ്പതിനായിരം കിറ്റുകളും നല്‍കുന്നുണ്ട്‌.
രണ്ടര രൂപ വിലയുള്ള പത്ത്‌ ലക്ഷം പച്ചക്കറി തൈകളും ലഭ്യമാക്കും.
ഉദ്‌ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ ഉഷാകുമാരി, പി.ശകുന്തള, പി.എസ്‌ മോഹനന്‍, ലതാ അശോകന്‍, പി.വി ഹരിക്കുട്ടന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.വി ഉദയകുമാര്‍, എസ്‌.ഇന്ദിരാദേവി, ആര്‍.സന്തോഷ്‌, രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു കണ്ണേഴത്ത്‌, വി.വി. സത്യന്‍, ബിജിനി പ്രകാശന്‍, സി.എ ഹൈറുന്നീസ, കൃഷി ഓഫീസര്‍ എന്‍.അനില്‍കുമാര്‍, അസി. കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്‌ടര്‍ മീന നായര്‍ പദ്ധതി വിശദീകരിച്ചു. കാര്‍ഷിക സെമിനാറിന്‌ റിട്ട. കൃഷി അസി. ഡയറക്‌ടര്‍ കെ.ഐ ഷെരീഫ്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Sunday 23 Jun 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW