Wednesday, August 21, 2019 Last Updated 8 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.32 AM

കെ.എസ്‌.ആര്‍.ടി.സി. ബസില്‍ തീ പടര്‍ന്നു

കുറവിലങ്ങാട്‌: കെ.എസ്‌.ആര്‍.ടി.സി. ലോഫ്‌േളാര്‍ ജന്റം ബസിനുള്ളില്‍ തീയും പുകയും ഉണ്ടായത്‌ പരിഭ്രാന്തിക്കിടയാക്കി. ഇന്നലെ രാവിലെ 9.15-ഓടെ പുതുവേലി വൈക്കം കവലയില്‍ യാത്രക്കാരെ കയറ്റി ഇറക്കുന്നിതിനിടയിലായിരുന്നു സംഭവം. യാത്രക്കാര്‍ക്ക്‌ ആര്‍ക്കും പരുക്കില്ല.
രക്ഷാപ്രവര്‍ത്തനത്തിനടയില്‍ നാട്ടുകാരില്‍ ഒരാള്‍ക്ക്‌ പരുക്കേറ്റു. പൊളളലേറ്റ പുതുവേലി വടക്കേക്കര സാജു (54)വിനെ കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈക്കത്ത്‌ നിന്നും തൊടുപുഴക്ക്‌ സര്‍വീസ്‌ നടത്തുന്ന വൈക്കം ഡിപ്പോയിലെ ലോഫ്‌േളാര്‍ ബസാണ്‌ അപകടത്തില്‍പെട്ടത്‌.
ഇലഞ്ഞിയില്‍ നിന്ന്‌ പുറപ്പെട്ട്‌ മുത്തോലപുരം എത്തിയപ്പോള്‍ മുതല്‍ ബസിന്റെ എന്‍ജിന്‍ ഭാഗത്ത്‌ പുക കണ്ടുവെങ്കിലും യാത്ര തുടരുകയായിരുന്നു. എം.സി റോഡിലെപുതുവേലി വൈക്കം കവലയില്‍ യാത്രക്കാരെ കയറ്റി ഇറക്കുന്നതിനായി വാതില്‍ തുറന്നതോടെ ഡ്രൈവറുടെ സമീപത്തെ എന്‍ജിന്‍ ഭാഗത്തുനിന്നും തീയും പുകയും ഉയര്‍ന്നു.
ഇതോടെ ഡ്രൈവറും കണ്ടകടറും ചേര്‍ന്ന്‌ ബസിനുളളില്‍ നിന്ന്‌ യാത്രക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന്‌ മുന്നിട്ടിറങ്ങി. വീടുകളില്‍ നിന്ന്‌ വെളളമെത്തിച്ച്‌ തീ അണച്ചു. ഇതിനിടയിലാണ്‌ സമീപവാസിയായ സാജുവിന്‌ പൊളളലേറ്റത്‌. കൂത്താട്ടുകുളത്തുനിന്ന്‌ അഗ്നിശമന സേന എത്തിയപ്പോഴേക്കും നാട്ടുകാര്‍ തീ അണച്ചിരുന്നു. നാട്ടുകാരും ബസ്‌ ജീവനക്കാരും സമയോചിതമായി നടത്തിയ നീക്കമാണ്‌ വന്‍ ദുരന്തം ഒഴിവാക്കിയത്‌.

Ads by Google
Advertisement
Friday 21 Jun 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW