Tuesday, August 20, 2019 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.04 AM

ഒളിമ്പിക്‌ദിന വാരാഘോഷം: വടംവലി മത്സരം

uploads/news/2019/06/316271/2.jpg

പത്തനംതിട്ട: ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെയും ഒളിമ്പിക്‌ അസോസിയേഷന്റെയും നേതൃത്വത്തില്‍ നടക്കുന്ന ഒളിമ്പിക്‌ ദിന വാരാഘോഷത്തിന്റെ ഭാഗമായി ഇന്നലെ ജില്ലാ സ്‌റ്റേഡിയത്തില്‍ ജില്ലാ വടം വലി അസോസിയേഷന്റെ നേതൃത്വത്തില്‍ വടം വലി മത്സരം സംഘടിപ്പിച്ചു.ഷോപ്പ്‌സ്‌ ആന്‍ഡ്‌ എസ്‌റ്റാബ്ലിഷമെന്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ കെ. അനന്തഗോപന്‍ ഉദ്‌ഘാടനം ചെയ്‌തു.
ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ കെ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി. സെബാസ്‌റ്റ്യന്‍, സ്‌പോര്‍ട്‌സ്‌ ഓഫീസര്‍ ഷാജി പി. മുഹമ്മദ്‌, വടംവലി അസോസിയേഷന്‍ പ്രസിഡന്റ്‌ സി.ഡി മോഹന്‍ദാസ്‌, ഒളിമ്പിക്‌ അസോസിയേഷന്‍ സെക്രട്ടറി ആര്‍. പ്രസന്ന കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ അംഗം പി.ആര്‍ ഗിരീഷ്‌, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അശോകന്‍, വാര്‍ഡ്‌ കൗണ്‍സിലര്‍ പി.കെ ജേക്കബ്‌, മുന്‍ ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലംഗം പി.കെ രവീന്ദ്രന്‍, നൗഷാദ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 21 Jun 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW