Friday, August 23, 2019 Last Updated 28 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 12.30 AM

മുട്ടാര്‍ നീര്‍ച്ചാലില്‍ മാലിന്യം;പന്തളം നാറുന്നു

uploads/news/2019/06/316034/p1.jpg

പന്തളം: ഇളംകാറ്റടിച്ചാല്‍ പോലും നഗരം ദുര്‍ഗന്ധത്തിലാറാടും. നഗര ഹൃദയത്തിലൂടെ ഒഴുകുന്ന മുട്ടാര്‍ നീര്‍ച്ചാലാണ്‌ ദുര്‍ഗന്ധത്തിന്റെ ഉറവിടം. ചെറിയ പാലത്തിന്റെ അടിയിലൂടെ ഒഴുകുന്ന നീര്‍ച്ചാലിലാണ്‌ നാട്ടിലെയും മറുനാട്ടിലെയുമെല്ലാം മാലിന്യം നിക്ഷേപിക്കുന്നത്‌.
ഇതിവിടെ കിടന്ന്‌ അഴുകിയാണ്‌ ദുര്‍ഗന്ധം വമിക്കുന്നത്‌. നീര്‍ച്ചാലില്‍ നീരൊഴുക്ക്‌ സുഗമമാണെന്നാണ്‌ വയ്‌പ്‌. പക്ഷേ, നിരൊഴുക്ക്‌ നിലച്ച്‌ മലിന ജലം കെട്ടിക്കിടക്കുകയാണ്‌. കടയ്‌ക്കാട്‌ നിന്ന്‌ ആരംഭിക്കുന്ന നീര്‍ച്ചാല്‍ മുട്ടാര്‍ വരെ മാലിന്യം പേറി ഒഴുകുന്നു. പണ്ട്‌ നാട്ടുകാര്‍ കുളിക്കാനും വസ്‌ത്രം അലക്കുന്നതിനുമൊക്കെയായി ഈ നീര്‍ച്ചാല്‍ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയായി മാറിയിരിക്കുകയാണ്‌ നീര്‍ച്ചാല്‍. ചാലിന്‌ സമീപത്തെിയാല്‍ മൂക്ക്‌ പൊത്തണം. ഹോട്ടലുകള്‍ പലതും ചാലിന്റെ കരയിലാണ്‌ സ്‌ഥിതി ചെയ്യുന്നത്‌.
ചാലില്‍ നിന്നുളള മലിന ജലമാണ്‌ കിണറ്റിലെ നീരുവയാകുന്നത്‌. ഈ വെള്ളമാണ്‌ പാചകത്തിന്‌ ഉപയോഗിക്കുന്നത്‌. ഹോട്ടലുകളിലെ മാലിന്യ പൈപ്പുകളും കക്കൂസ്‌ മാലിന്യവും ചാലിലേക്കാണ്‌ തുറന്നു വച്ചിരിക്കുന്നത്‌. ചാല്‍ നവീകരിക്കാന്‍ പദ്ധതികള്‍ ഒരുപാട്‌ വിഭാവന ചെയ്‌തു. പണം ഒഴുകിയെങ്കിലും ചാല്‍ ഒഴുകിയില്ല. ശാശ്വതമായ ഒരു നീരൊഴുക്കാണ്‌ മുട്ടാര്‍ നീര്‍ച്ചാലിന്‌ അത്യാവശ്യം. ചാലിന്റെ കരയിലാണ്‌ സ്വകാര്യ ബസ്‌ സ്‌റ്റേഷന്‍. അവിടെ കടകളില്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കാന്‍ നടപടിയില്ല.

Ads by Google
Advertisement
Thursday 20 Jun 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW