Wednesday, August 21, 2019 Last Updated 57 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 12.30 AM

തിരുവല്ല മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനെ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അയോഗ്യനാക്കി

തിരുവല്ല: നഗരസഭ മുന്‍ ചെയര്‍മാനും നിലവില്‍ കൗണ്‍സിലറുമായ കെ.വി. വര്‍ഗീസിനെ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അയോഗ്യനാക്കി. ഇതോടെ കോണ്‍ഗ്രസ്‌ അംഗമായ കെ.വി. വര്‍ഗീസിന്‌ കൗണ്‍സിലര്‍ സ്‌ഥാനം നഷ്‌ടപ്പെട്ടതിനൊപ്പം ആറ്‌ വര്‍ഷത്തേക്ക്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും വിലക്കുമായി.
ചെയര്‍മാന്‍ സ്‌ഥാനം രാജിവച്ചൊഴിയാന്‍ ആവശ്യപ്പെട്ട്‌ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി നല്‍കിയ വിപ്പുകള്‍ നിരന്തരമായി ലംഘിച്ചതിനെ തുടര്‍ന്ന്‌ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും നഗരസഭ മുന്‍ ചെയര്‍മാനുമായ ആര്‍. ജയകുമാര്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ നടപടി.
ചെയര്‍മാന്‍ സ്‌ഥാനത്തേക്ക്‌ മുന്‍കൂട്ടി നിശ്‌ചയിച്ചിരുന്ന ഒന്നേകാല്‍ വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായിട്ടും സ്‌ഥാനമൊഴിയാന്‍ കെ.വി. വര്‍ഗീസ്‌ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തിനെതിരേ കോണ്‍ഗ്രസ്‌ തിരിഞ്ഞത്‌.കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇടപെട്ട്‌ 2017 ഏപ്രില്‍ 18 ന്‌ യു.ഡി.എഫ.്‌ അവിശ്വാസം കൊണ്ടുവരികയായിരുന്നു.
എന്നാല്‍, സ്വന്തം മുന്നണിയിലെ ആറ്‌ അംഗങ്ങളെ തന്ത്രപരമായി അടര്‍ത്തി മാറ്റുകയും സ്വന്തം വോട്ടും അനുകൂലമായി ചെയ്‌ത്‌ അവിശ്വാസം പരാജയപ്പെടുത്തി.തുടര്‍ന്ന്‌, കെ.വി. വര്‍ഗീസിനെതിരെ നടപടി ആവശ്യപ്പെട്ട്‌ ചീഫ്‌ ഇലക്ഷന്‍ കമ്മിഷണര്‍ക്ക്‌ പരാതി നല്‍കാന്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ ആര്‍. ജയകുമാറിനെ പാര്‍ട്ടി ചുമതലപ്പെടുത്തി.
അവിശ്വാസത്തിനെതിരേ നിലപാട്‌ സ്വീകരിച്ച കെ.വി. വര്‍ഗീസിനെ 2017 ഏപ്രിലില്‍ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി. പിന്നീട്‌, 2018 ഓഗസ്‌റ്റില്‍ യു.ഡി.എഫ്‌. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്‌ക്ക്‌ മുമ്പായി കെ.വി. വര്‍ഗീസ്‌ ചെയര്‍മാന്‍ സ്‌ഥാനം രാജിവച്ചൊഴിഞ്ഞു.2010 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ റിബലായി മത്സരിച്ച്‌ വിജയിച്ച കെ.വി. വര്‍ഗീസിനെ പാര്‍ട്ടി പിന്നീട്‌ കോണ്‍ഗ്രസിനൊപ്പം ചേര്‍ക്കുകയായിന്നു.
അന്ന്‌, കൗണ്‍സിലില്‍ ഭൂരിപക്ഷത്തിന്‌ അത്‌ ആവശ്യവുമായിരുന്നു. ആര്‍. ജയകുമാറിന്‌ വേണ്ടി അഡ്വ. ജി.കെ. സുധീര്‍ തിരുവനന്തപുരം, തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ മുമ്പാകെ ഹാജരായി.
വിധി പകര്‍പ്പ്‌ കൈയില്‍ കിട്ടിയശേഷം ബാക്കി നടപടികള്‍ തീരുമാനിക്കുമെന്ന്‌ കെ.വി. വര്‍ഗീസ്‌ മംഗളത്തോട്‌ പറഞ്ഞു. ഇനിയൊരിക്കലും യു.ഡി.എഫുമായോ കോണ്‍ഗ്രസുമായോ സഹകരിച്ച്‌ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Thursday 20 Jun 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW