Tuesday, August 20, 2019 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 12.30 AM

നാട്ടില്‍ പനി പടരുമ്പോഴും ഏഴംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്‌ടര്‍ മാത്രം

അടൂര്‍: ദിനംപ്രതി ഇരുന്നൂറ്റമ്പതോളം രോഗികള്‍ ചികിത്സ തേടി വരുന്ന കൈതപറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഏഴംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്‌ടര്‍ മാത്രം. നാട്ടില്‍ വ്യാപകമായി പനി പടര്‍ന്നു പിടിച്ചതോടെ ഇന്നലെ 250 പേരാണ്‌ ഇവിടെ ചികിത്സ തേടിയെത്തിയത്‌. ഇത്രയും പേരെ പരിശോധിക്കാന്‍ ഒരു ഡോക്‌ടര്‍ മാത്രമാണ്‌ ഉള്ളത്‌. ഇതോടെ രോഗികള്‍ക്ക്‌ മണിക്കൂറുകളോളം ക്യൂവില്‍ നില്‌ക്കേണ്ട സ്‌ഥിതിയാണുള്ളത്‌.
മാസത്തില്‍ ആറ്‌ ദിവ സം കുഞ്ഞുങ്ങള്‍ക്ക്‌ കുത്തിവയ്‌പിനായി ഡോക്‌ടര്‍ക്ക്‌ ആശുപത്രിക്ക്‌ പുറത്ത്‌ പോകണം. കൂടാതെ ഒരു ദിവസം ഡി.എം.ഒ കോണ്‍ഫറന്‍സിനും ഒരു ദിവസം ബ്ലോക്ക്‌ തല യോഗത്തിനും പേകേണ്ടി വരുന്നുണ്ട്‌. ഈ സമയം ഓ.പി. വിഭാഗം പ്രവര്‍ത്തിക്കാറില്ല. രണ്ടാം ശനിയാഴ്‌ചയും ഞായറാഴ്‌ചകളിലും ഡോക്‌ടര്‍ അവധിയാണ്‌.
ഇതോടെ മാസത്തില്‍ കുറച്ച്‌ ദിവസം മാത്രമാണ്‌ ഡോക്‌ടറുടെ സേവനം ലഭിക്കുക. അതിനാല്‍ കൂടുതല്‍ ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്ന്‌ നാട്ടുകാര്‍ ആ വശ്യപ്പെട്ടു. ഡോക്‌ടറെ കൂടാതെ ഒരു സ്‌റ്റാഫ്‌ നേഴ്‌സും ഫാര്‍മസി സ്‌റ്റാഫും മറ്റ്‌ ഓഫീസ്‌ ജീവനക്കാരും ഉണ്ട്‌. കര്‍ഷകരും കര്‍ഷക തൊഴിലാളികളും കൂടുതലായി പാര്‍ക്കുന്ന പ്രദേശമാണ്‌.
അതിനാല്‍ ഗ്രാമവാസികള്‍ക്ക്‌ ഏറെ സഹായകരമാണ്‌ ഈ ആശുപത്രി. ആശുപത്രിയെ സി.എച്ച്‌.സിയാക്കി ഉയര്‍ത്തണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു. പി.എച്ച്‌.സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കാന്‍ നടപടി ആരംഭിച്ചു. ഇത്‌ നടപ്പായാല്‍ ഒരു ഡോക്‌ടറെയും സ്‌റ്റാഫ്‌ നഴ്‌സിനെയും കുടി പഞ്ചായത്തിന്‌ നിയമിക്കാനാകും.
പഞ്ചായത്തും നാഷണല്‍ ഹെല്‍ത്ത്‌ മിഷനും സംയുക്‌തമായുള്ള ശ്രമത്തിന്റെ ഫലമായി ആശുപത്രിയുടെ അടിസ്‌ഥാന സൗകര്യ വികസനത്തിന്‌ 21 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്‌. ഈ ഫണ്ട്‌ ചെലവഴിച്ച്‌ രോഗികള്‍ക്ക്‌ വിശ്രമിക്കാനുള്ള സൗകര്യം, ലാബിന്റെ വിപുലീകരണം എന്നിവയാണ്‌ ഈ പദ്ധതി കൊണ്ട്‌ ലക്ഷ്യമിടുന്നത്‌. രാവിലെ ഒമ്പതു മുതല്‍ ഉച്ച വരെയാണ്‌ ഡോക്‌ടറുടെ സേവനം ലഭിക്കുക. പുതിയ ടോയ്‌ലറ്റ്‌ കോംപ്ലക്‌സ്‌ നിര്‍മാണം പൂര്‍ത്തിയായി.

Ads by Google
Advertisement
Thursday 20 Jun 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW