Tuesday, August 20, 2019 Last Updated 8 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 12.29 AM

മണിമലയില്‍ വൈദ്യുതി മുടക്കം പതിവ്‌

uploads/news/2019/06/316026/k2.jpg

മണിമല: മാനത്തു മഴക്കാറു കണ്ടാല്‍ വൈദ്യുതി മുടങ്ങുന്ന സ്‌ഥിതിയാണ്‌ മണിമലയില്‍. ടൗണ്‍ പ്രദേശങ്ങളിലെ തകരാര്‍ മാത്രമാണ്‌ അധികൃതര്‍ പരിഹരിക്കുകയെന്നും ആക്ഷേപമുണ്ട്‌. മൂലേപ്ലാവില്‍ രണ്ടു ദിവസമായി ഞ്ചെവെദ്യുതി നിലച്ചിരിക്കുകയാണ്‌. മൂലേപ്ലാവ്‌, ചെറുവള്ളി, പഴയിടം പ്രദേശങ്ങളില്‍ പതിവായി വൈദ്യുതി മുടങ്ങുകയാണ്‌. രാത്രികാലങ്ങളില്‍ മുടങ്ങുന്ന വൈദ്യുതി അടുത്ത ദിവസം വൈകുന്നേരമാകും പുനസ്‌ഥാപിക്കാന്‍. പുലര്‍ച്ചെ വൈദ്യുതി ഉണ്ടാകാറുമില്ല.
മണിമല കെ. എസ്‌. ഇ. ബി കടുത്ത അനാസ്‌ഥയാണ്‌ കാട്ടുന്നതെന്ന്‌ ആക്ഷേപമുണ്ട്‌. ഒരു മാസമായി പകലും വഴിവിളക്കുകള്‍ പ്രകാശിച്ചു കിടക്കുകയാണ്‌. പള്ളിപ്പടി, ചുഴികുന്നേല്‍പടി, നെല്ലിത്താനം, കാവുംപടി ഉള്‍പ്പെയുള്ള പ്രദേശങ്ങളിലെ വഴിവിളക്കുകള്‍ ഒരുമാസമായി രാവും പകലും പ്രകാശിച്ചു കിടക്കുകയാണ്‌.
ഇതുമൂലം ഏറിയ പങ്കും വഴിവിളക്കുകള്‍ പ്രവര്‍ത്തനരഹിതമായി. തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കം വ്യാപാര സ്‌ഥാപനങ്ങളെയും ദോഷമായി ബാധിച്ചിരിക്കുകയാണ്‌.
ഫോട്ടോസ്‌റ്റാറ്റ്‌, സ്‌റ്റുഡിയോ, ഇന്റര്‍നെറ്റ്‌ കഫേ, മില്ലുകള്‍, പ്രസുകള്‍, കോള്‍ഡ്‌ സ്‌റ്റോറേജുകള്‍, ഹോളോബ്രിക്‌സ്‌ യൂണിറ്റുകള്‍ എന്നിവയെല്ലാം വൈദ്യുതി മുടക്കം മൂലം ദുരിതത്തിലാണ്‌.
കേബിളുകള്‍ പലയിടത്തും സ്‌ഥാപിക്കുകയും മണിമലയില്‍ സബ്‌ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടും വൈദ്യുതി മുടക്കത്തിനു പരിഹാരമില്ല. ആവശ്യത്തിനു ജീവനക്കാരില്ലാത്തതും വനത്തിലൂടെയും റബര്‍ തോട്ടങ്ങളിലൂടെയും വൈദ്യുതി ലൈന്‍ കടന്നു പോകുന്നതുമെല്ലാമാണ്‌ വൈദ്യുതി മുടക്കത്തിനു പ്രധാന കാരണം.
മണിമല സെക്ഷന്‍ ഓഫീസ്‌ വിഭജിച്ച്‌ മൂങ്ങാനി മുതലുള്ള ഭാഗം മുതല്‍ ഉള്‍പ്പെടുത്തി പുതിയ സെക്ഷന്‍ ഓഫീസ്‌ ആരംഭിക്കണമെന്നും ആവശ്യമുയരുന്നുണ്ട്‌. വെള്ളാവൂര്‍ കേന്ദ്രമായി പുതിയ സെക്ഷന്‍ ഓഫീസ്‌ ആരംഭിക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന്‌ പഴക്കമേറെയുണ്ട്‌. ത്രീഫെയ്‌സ്‌ ലൈന്‍ മിക്കപ്പോഴും ലഭിക്കാറില്ലെന്നും പരാതിയുണ്ട്‌.
ഇതുമൂലം ഒരു മാസം മുന്‍പ്‌ മണിമലയില്‍ ആരംഭിച്ച ഒരു ഹോളോബ്രിക്‌സ്‌ യൂണിറ്റ്‌ ഇതുവരെയായിട്ടും ശരിയാംവണ്ണം പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. ത്രീഫെയ്‌സ്‌ ലഭിക്കാത്തതു മൂലമാണ്‌ പ്രശ്‌നം. വൈദ്യുതി ശരിയായി നല്‍കാറില്ലെങ്കിലും ജനങ്ങളെ ദുരിതപ്പെടുത്തുന്നതില്‍ കുറവൊന്നുമില്ല.
കറിക്കാട്ടൂരില്‍ പുതിയ വീട്‌ വച്ച വ്യക്‌തിയെ കൊണ്ട്‌ 12000 രൂപയടപ്പിച്ച്‌ അയല്‍പുരയിടത്തിലെ പോസ്‌റ്റ്‌ മാറ്റിയിടിച്ചതിനു ശേഷമാണ്‌ വീടിനോടു ചേര്‍ന്നുള്ള പോസ്‌റ്റില്‍ നിന്നും കണക്ഷന്‍ നല്‍കിയത്‌. തകരാറിലായ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുകയും പകല്‍ സമയങ്ങളില്‍ വഴിവിളക്കുകള്‍ ഓഫാക്കാന്‍ നടപടി വേണമെന്നും ആവശ്യമുയരുന്നു.

Ads by Google
Advertisement
Thursday 20 Jun 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW