Wednesday, August 21, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 12.29 AM

എരുമേലി ബസ്‌ സ്‌റ്റാന്‍ഡ്‌ കെട്ടിടം യാത്രക്കാര്‍ക്ക്‌ ഭീഷണി

uploads/news/2019/06/316025/k1.jpg

എരുമേലി: ഏതു സമയവും നിലംപൊത്താറായ നിലയില്‍ സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡ്‌ സമുച്ചയം. ജീവന്‍ പണയം വച്ചാണ്‌ സ്‌റ്റാന്റില്‍ യാത്രക്കാര്‍ ബസ്‌ കാത്തു നില്‍ക്കുന്നത്‌. സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ കെട്ടിടം ഭീഷണിയായി മാറുകയാണ്‌. നാല്‍പ്പത്‌ വര്‍ഷം മുന്‍പ്‌ നിര്‍മ്മിച്ച സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡ്‌ സമുച്ചയമാണ്‌ ഇപ്പോള്‍ ദുര്‍ബലാവസ്‌ഥയിലായിരിക്കുന്നത്‌. മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ്‌ അടര്‍ന്ന്‌ വീഴുകയാണ്‌.
സൂക്ഷിച്ചില്ലെങ്കില്‍ ഏതു സമയവും പ്ലാസ്‌റ്ററിങ്‌ അടര്‍ന്നു വീഴാം. കെട്ടിടത്തിന്റെ മുകളില്‍ വീഴുന്ന മഴവെള്ളം കെട്ടികിടന്ന്‌ തൂണുകളിലും ഭിത്തികളിലും ഒഴുകിയിറങ്ങി സിമന്റും കമ്പികളും ജീര്‍ണിച്ച്‌ ബലക്ഷയമായിരിക്കുന്നു.
മുന്‍പ്‌ ബസ്‌ കാത്തു നിന്ന അമ്മയുടെയും മകളുടെയും ദേഹത്തും തലയിലും കോണ്‍ക്രീറ്റ്‌ പാളികള്‍ അടര്‍ന്നു വീണിരുന്നു. മഴ പെയ്‌താല്‍ സ്‌റ്റാന്റിനുള്ളില്‍ ബസ്‌ കാത്തു നില്‍ക്കുന്ന സ്‌ഥലത്ത്‌ വെള്ളം നിറയും. മുകളിലത്തെ നിലയില്‍ വില്ലേജ്‌ ഓഫീസിലേയ്‌ക്ക്‌ കയറുന്ന നടയുടെ മുകളിലെ കോണ്‍ക്രീറ്റ്‌ പാളികള്‍ അടര്‍ന്നിരിക്കുകയാണ്‌. മഴവെള്ളം കെട്ടിടത്തിനുള്ളിലെ കടകളിലേയ്‌ക്ക്‌ ഇരച്ചു കയറിയതോടെ മേല്‍ക്കൂരയില്‍ ഷീറ്റ്‌ സ്‌ഥാപിച്ചിരുന്നു. അടര്‍ന്ന പ്ലാസ്‌റ്ററിങ്‌ അറ്റകുറ്റ പണികള്‍ നടത്താന്‍ കരാര്‍ നല്‍കിയെങ്കിലും നിര്‍മ്മാണം തുടങ്ങിയിട്ടില്ല. കെട്ടിടം പുതുക്കി പണിയണമെന്നാണ്‌ വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.

Ads by Google
Advertisement
Thursday 20 Jun 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW