Friday, August 23, 2019 Last Updated 52 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 12.29 AM

ക്ഷീര കര്‍ഷകര്‍ക്ക്‌ നരകയാതന

കോട്ടയം: ക്ഷീര കര്‍ഷകര്‍ എങ്ങനെ ആത്മഹത്യ ചെയ്യാതിരിക്കും, ഒന്നു രണ്ടും പശുക്കളെ വളര്‍ത്തി അവയില്‍ നിന്നു മാത്രം ഉപജീവന മാര്‍ഗം തേടുന്നവര്‍ നരകയാതന അനുഭവിക്കാന്‍ തുടങ്ങിയിട്ടു നാളുകളായെങ്കിലും സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും ഇതൊന്നും അറിയുന്നതേയില്ല.
അറിഞ്ഞിരുന്നുവെങ്കില്‍ ഇടപെടുമായിരുന്നുവെന്നു ക്ഷീരവികസന വകുപ്പും മൃഗസംരക്ഷണ വകുപ്പും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം ആയാംകുടിയില്‍ ക്ഷീര കര്‍ഷകന്‍ ജീവനൊടുക്കിയതോടെ തെളിയുന്നതു ക്ഷീര മേഖലയുടെ തകര്‍ച്ച തന്നെ.
എന്നും ആവശ്യക്കാരുള്ള ഉല്‍പന്നമാണു പാല്‍. പൊതുവിപണിയില്‍ ഒരു ലിറ്റര്‍ പാലിന്റെ വില 44- 45 രൂപയുണ്ടെങ്കിലും മില്‍ക്കു സൊസൈറ്റികളില്‍ വില്‍ക്കുന്ന പാലിനു ക്ഷീര കര്‍ഷകര്‍ക്കു ലഭിക്കുന്നതു 33 - 36 രൂപയാണ്‌. ഫാറ്റ്‌ കുറഞ്ഞാല്‍ വില പിന്നെയും കുറയും. ചെലവിന്‌ ആനുപാതികമായി വില കിട്ടുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു. ക്ഷീര വികസന വകുപ്പിന്റെ കണക്ക്‌ അനുസരിച്ചു ജില്ലയില്‍ 9780 കര്‍ഷകര്‍ പാല്‍ അളക്കുന്നുണ്ട്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശേഖരിച്ചത്‌ 3.24 കോടി ലിറ്റര്‍ പാല്‍.
ശരാശരി എട്ടു ലിറ്റര്‍ പാല്‍ ലഭിക്കുന്ന പശുവിനു കുറഞ്ഞതു ഏഴു കിലോ കാലിത്തീറ്റ ഒരു ദിവസം നല്‍കണം. അടുത്തിടെ മൂന്നു തവണ വില കയറിയതോടെ ഒരു കിലോ കാലിത്തീറ്റയുടെ വില 24.5 രൂപയായി.
ഇതിനൊപ്പം ഗോതമ്പു തവിടും നല്‍കണം. തവിടിന്റെ വില 50 കിലോ ചാക്കൊന്നിനു 1100 രൂപ. പിണ്ണാക്കു നല്‍കിയാല്‍ പാല്‍ കൂടുതല്‍ ലഭിക്കുമെങ്കിലും വില കര്‍ഷകനു താങ്ങാവുന്നതിലുമപ്പുറമാണ്‌. അകിടുവീക്കത്തിനു പൊട്ടാസ്യം പെര്‍മാംഗനേറ്റ്‌, തുടര്‍ച്ചയായ ഇടവേളകളില്‍ കാത്സ്യം പൊടി, പശുവിനു നില്‍ക്കാന്‍ 2200 രൂപ വരുന്ന റബര്‍ മാറ്റ്‌ എന്നിവയ്‌ക്കും പണം കണ്ടെത്തണ്ണം. തീറ്റപ്പുല്‍ വാങ്ങുന്നവരാണെങ്കില്‍ ചെലവു പിന്നെയും കൂടും. കുളിപ്പിക്കുന്നതിനും കുടിപ്പിക്കുന്നതിനുമുള്ള വെള്ളത്തിന്റെ അളവും കര്‍ഷകരുടെ പ്രയത്‌നത്തിന്റെ കൂലിയും കണക്കാക്കിയാല്‍ ഒരു ആയുസു മുഴുവന്‍ പശുവിനെ വളര്‍ത്തിയാല്‍ കണക്കു പുസ്‌തകത്തില്‍ മിച്ചമൊന്നുമുണ്ടാകില്ല. എന്തെങ്കിലും രോഗമുണ്ടായാല്‍ ഈ കണക്കുകളൊക്കെയും മാറിമറിയും.
വ്യാവസായിക അടിസ്‌ഥാനത്തില്‍ പശുക്കളെ വളര്‍ത്തുന്നവര്‍ക്കു ക്ഷീര മേഖല ലാഭമുള്ള മേഖല തന്നെയാണ്‌. എന്നാല്‍, വന്‍ തുക മുതല്‍മുടക്കാന്‍ സാഹചര്യമില്ലാത്ത കര്‍ഷകര്‍ക്കു ക്ഷീര മേഖല എന്നും നഷ്‌ടമേഖലയുമാണ്‌. വീട്ടിലെ പശുവിന്റെ പാല്‍ കുടിക്കാമെന്നതും വളര്‍ത്തിയാല്‍ പുരയിടം വൃത്തിയായിക്കിടക്കുമെന്നതുമാണ്‌ ഇപ്പോഴും പലരും പശുക്കളെ വളര്‍ത്താന്‍ കാരണം.

Ads by Google
Advertisement
Thursday 20 Jun 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW