Saturday, August 24, 2019 Last Updated 19 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 12.29 AM

വായന തിരിച്ചുപിടിക്കാന്‍ വായന സംരക്ഷണ മതില്‍

കുറവിലങ്ങാട്‌: വായനശാലയിലെ പൊടിപിടിച്ച പുസ്‌തകശേഖരം പൊതുജനങ്ങളുടെ ഇടയില്‍ തുറന്ന പുസ്‌തകമാക്കാന്‍ കൈകളില്‍ പുസ്‌തകങ്ങളുമേന്തി വിദ്യാര്‍ഥികളും പഞ്ചായത്തംഗങ്ങളും അണിനിരന്ന്‌ വായനസംരക്ഷണമതില്‍ തീര്‍ത്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.സി. കുര്യന്‍ ഉദ്‌ഘാടനം ചെയ്‌തു.
വൈസ്‌ പ്രസിഡന്റ്‌ മേഴ്‌സി റെജി, സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയിര്‍മാന്‍ ജോര്‍ജ്‌ ജി. ചെന്നേലി, പഞ്ചായത്തംഗങ്ങളായ ഷൈജു പാവുത്തിയേല്‍, മിനിമോള്‍ ജോര്‍ജ്‌, സൗമ്യ ജോഷി, സോഫി സജി, പി.എന്‍. മോഹനന്‍, രമ രാജു, സൈജു ജോസഫ്‌, സജി ജോസഫ്‌, ത്രേസ്യാമ്മ ജോര്‍ജ്‌, സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ ജോര്‍ജുകുട്ടി ജേക്കബ്‌, പി.ടി.എ. പ്രസിഡന്റ്‌ ബേബി തൊണ്ടാംകുഴി, അധ്യാപകരായ കെ.വി ജോര്‍ജ്‌, ജോബി വര്‍ഗീസ്‌, ജിജോ ജോസഫ്‌, ലൈബ്രറി പ്രസിഡന്റ്‌ വി.ജെ. പീറ്റര്‍, ലൈബ്രേറിയന്‍മാരായ പി.ജെ. ഗോപി, എന്‍. ശശി എന്നിവര്‍ പ്രസംഗിച്ചു.
സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളും പഞ്ചായത്തംഗങ്ങളും റാലിയായി എത്തിയാണ്‌ കോഴാ പബ്ലിക്ക്‌ ലൈബ്രറിയില്‍ നിന്നു പുസ്‌തകങ്ങള്‍ എടുത്ത്‌ കൂട്ടവായന നടത്തി മതില്‍ തീര്‍ത്തത്‌. വായനയിലേക്ക്‌ പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ വായനശാലയില്‍ നിന്നും പുസ്‌തകങ്ങള്‍ വാങ്ങി വിദ്യാര്‍ത്ഥികള്‍ ലൈബ്രറിയ്‌ക്കു ചുറ്റും അണിനിരന്നു നിന്നു തുറന്നവായന നടത്തി.
വായനയുടെ സന്ദേശം പ്രചരിപ്പിച്ച പി.എന്‍. പണിക്കരുടെ ചരമദിനമായ ഇന്നലെ വായനദിനമായിട്ടാണ്‌ ആചരിച്ചത്‌. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും സാധാരണജനങ്ങളുടെ വായനശീലത്തെ ഗ്രസിച്ച ഈ കാലഘട്ടത്തില്‍ അവരെ വായനയിലേക്ക്‌ വീണ്ടും കൂട്ടിക്കൊണ്ടുവരാനാണ്‌ വായനസംരക്ഷണമതില്‍ സംഘടിപ്പിച്ചത്‌.
ഒരു കാലത്ത്‌ അനവധി വായനക്കാര്‍ ഉണ്ടായിരുന്ന ലൈബ്രറി ആയിരുന്നു കോഴാ പബ്ലിക്ക്‌ ലൈബ്രറി. മീനച്ചില്‍ താലൂക്കിലെ എ ക്ലാസ്‌ റഫറന്‍സ്‌ ലൈബ്രറി ആയിരുന്ന ഇവിടേക്ക്‌ പുതിയ വായനക്കാരുടെ എണ്ണം ക്രമാതീതമായി ചുരുങ്ങി. ദൃശ്യമീഡിയയുടെ കടന്നുകയറ്റം പൊതുജനങ്ങളുടെ വായനശീലത്തെ ഗ്രസിച്ചതാണ്‌ ഇതിനു കാരണം.
വിദ്യാര്‍ഥികള്‍ക്കിടയില്‍ വായന ശീലം വളര്‍ത്താനായി കഴിഞ്ഞ വര്‍ഷം പഞ്ചായത്ത്‌ കുറവിലങ്ങാട്ടെ സ്‌കൂളുകളില്‍ ക്ലാസ്‌റൂം ലൈബ്രറിക്ക്‌ തുടക്കമിട്ടു. വിദ്യാര്‍ഥികള്‍ക്ക്‌ ആവശ്യമായ പുസ്‌തകങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്‌തു.

Ads by Google
Advertisement
Thursday 20 Jun 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW