Saturday, August 24, 2019 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 12.29 AM

അമ്പത്തെട്ടു വര്‍ഷത്തെ ഭാര്യാഭര്‍തൃ ബന്ധം മരണത്തിലും അവര്‍ ഒന്നിച്ച്‌

ചങ്ങനാശേരി: അമ്പത്തെട്ടു വര്‍ഷത്തെ ഭാര്യാ-ഭര്‍തൃ ബന്ധം മരണത്തിനു പോലും വേര്‍പ്പെടുത്താനായില്ലങ്കിലും വിധിക്കു മുമ്പില്‍ പകച്ചു നില്‍ക്കുന്ന ബുദ്ധിമാന്ദ്യമുള്ള നാല്‍പ്പത്തിയെട്ടുകാരനാണു കുരിശുംമൂട്‌ ഗ്രാമത്തിന്റെ കടുത്ത വേദനയായി.
ചങ്ങനാശേരി കുരിശുംമുട്‌ ജിസ്‌ നഗറില്‍ കാഞ്ഞിരത്തും മൂട്ടില്‍ ദേവസ്യാ തോമസ്‌(80), ഭാര്യ ത്രേസ്യമ്മ(75) എന്നിവരാണു മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടത്‌. ഇവരുടെ സംസ്‌കാരം ഇന്നു രണ്ടിനു ശുശ്രൂഷ ആരംഭിച്ചു മൂന്നിനു ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തില്‍ നടക്കും. കോട്ടയം മെഡിക്കല്‍ കോളജിലെ ചികിത്സ കഴിഞ്ഞു മകള്‍ മിനിയുടെ വീട്ടില്‍ വിശ്രമിച്ചിരുന്ന ദേവസ്യാ തോമസിന്‌ അസുഖം മൂര്‍ച്ചിച്ചതോടെ ആശുപത്രിയിലേക്കു കൊണ്ടു പോകാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നതിനിടെയാണു മക്കള്‍ നോക്കി നില്‍ക്കേ രണ്ടാളുടെയും മരണം. ഭര്‍ത്താവിനെ തൊട്ടടുത്ത ആശുപത്രിയിലേക്കു കെണ്ടു പോകാന്‍ അകത്തു പോയി ഡ്രസ്‌ മാറി വന്ന ത്രേസ്യാമ്മ മൂന്നാലു തവണ ഭര്‍ത്താവിനെ വിളിച്ചു ഉത്തരം ലഭിക്കാതെ അസ്വസ്‌ഥമാകുന്ന ഭര്‍ത്താവിന്റെ മരണ നിമിഷങ്ങള്‍ കണ്ട ത്രേസ്യാമ്മ കുഴഞ്ഞു വീഴുകയായിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തില്‍ വിടവാങ്ങിയ ദമ്പതികളുടെ മരണം നാടിന്റെ ദുഖമായി.
എന്നാല്‍ ഇന്ന്‌ അവരുടെ എല്ലാം ദുഖം കൊച്ചു കുട്ടിയെപ്പോലെ കഴിഞ്ഞ 48 വര്‍ഷം മതാപിതാക്കളുടെ പരിലാളനയില്‍ പ്രായമേറിയിട്ടും കഴിഞ്ഞു പോന്ന ബുദ്ധിമാന്ദ്യമുള്ള മാത്തുക്കുട്ടിയെ കുറിച്ചാണ്‌. മൃതദേഹത്തിനരുകില്‍ അച്ചനമ്മമാരെ നോക്കി വിളിച്ചും ഇടയ്‌ക്കു കണ്ണീര്‍ വാര്‍ത്തും നില്‍ക്കുന്ന മാത്തുക്കട്ടിയുടെ ദുഖം ആര്‍ക്കും കണ്ടു നില്‍ക്കാനാവുന്നതല്ല.. മാത്തുക്കുട്ടിയെ തനിച്ചാക്കി കാലം കടന്നു പോകുന്നതില്‍ അച്ചനമ്മമാര്‍ക്ക്‌ എന്നും സങ്കടമായിരു. ചങ്ങനാശേരിയിലെ പഴയ കാല ടൈയ്‌ലറായിരുന്നു ദേവസ്യാ തോമസ്‌. ബാലെനൃത്ത കലാകാരന്മാരുടെ വസ്‌ത്രങ്ങള്‍ ഇദ്ദേഹത്തിനു മാത്രമേ പ്രശസ്‌ഥരായ നാടക ഗ്രൂപ്പകള്‍ നല്‍കാറുള്ളൂ. കുടുംമ്പാംഗങ്ങളുമായും മക്കളുമായും ഊഷ്‌മളമായ ബന്ധമാണ്‌ ഈ ദമ്പതികള്‍ക്ക്‌ . പരസ്‌പരം ഒരു കാര്യത്തിലും അഭിപ്രായ ഭിന്നതയോ തര്‍ക്കമോ മക്കളോ അയല്‍ക്കാരോ ബന്ധുക്കള്‍ക്കോ കാണാനായിട്ടില്ലന്നാണു നാട്ടുകാരും ഓര്‍മ്മിക്കുന്നത്‌. അഞ്ചു മക്കളില്‍ മൂന്ന്‌ ആണ്‍മക്കളും, രണ്ടു പെണ്‍മക്കളുമാണ്‌ അതില്‍ നാലാമനാണു പിറവിയിലെ ബുദ്ധിക്കു വൈകല്യമുള്ള മാത്തുക്കുട്ടി.

Ads by Google
Advertisement
Thursday 20 Jun 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW