Friday, August 23, 2019 Last Updated 3 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 12.29 AM

തമ്പലക്കാട്‌-വണ്ടനാമല റോഡ്‌ നാട്ടുകാര്‍ നന്നാക്കി

കാഞ്ഞിരപ്പള്ളി: പഞ്ചായത്ത്‌ അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച്‌ കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ മൂന്നാം വാര്‍ഡിലെ തമ്പലക്കാട്‌ - വണ്ടനാമല റോഡ്‌ നാട്ടുകാര്‍ നന്നാക്കി. മഴക്കാലത്ത്‌ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ്‌ സഞ്ചാരയോഗ്യമല്ലാതായിരുന്നു.
തുടര്‍ന്ന്‌ നാട്ടുകാരുടെ നേതൃത്വത്തില്‍ പിരിവെടുത്ത്‌ കല്ലും മണ്ണും (മക്ക്‌) ഇറക്കി നികത്തുകയായിരുന്നു. റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന്‌ പലതവണ അധികൃതരോട്‌ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
മഴ ആരംഭിച്ചതു മുതല്‍ റോഡില്‍ ചെളി നിറയുകയും ഇരുചക്രവാഹന യാത്രികര്‍ റോഡില്‍ തെന്നി വീണ്‌ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിലെ തകര്‍ന്ന റോഡിലൂടെ ഓട്ടോറിക്ഷകള്‍ വരാന്‍ മടിക്കുകയാണ്‌. കിടപ്പിലായ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ബുദ്ധിമുട്ടുകയാണ്‌. റോഡ്‌ പുനഃരുദ്ധാരണം നടത്തണമെന്നാവശ്യപ്പെട്ട്‌ ഡോ. എന്‍. ജയരാജ്‌ എം. എല്‍. എയ്‌ക്ക്‌ നാട്ടുകാര്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്‌. റോഡ്‌ നവീകരണത്തിന്‌ വണ്ടനാമല ജനകീയ കൂട്ടായ്‌മ ഭാരവാഹികളായ ഹരിക്കുട്ടന്‍ നടുപ്പറമ്പില്‍, വിനു ടി. വി, ബിന്ദു പ്രസന്നന്‍, സജി നാരകാംപൊയ്‌കയില്‍, സുജാത സജി, ഉഷ, ഷീബ മോഹനന്‍, ലളിത എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 20 Jun 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW