Friday, August 23, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.04 AM

അമൃതയ്‌ക്ക്‌ കൈത്താങ്ങുമായി പള്ളിയോട സാംസ്‌കാരിക സമിതി

uploads/news/2019/06/315786/p3.jpg

കോഴഞ്ചേരി: അമൃതയ്‌ക്കൊരു കൈത്താങ്ങുമായി ആറന്മുള പള്ളിയോട സാംസ്‌കാരികസമിതി. റാന്നി സ്വദേശിനി അമൃതയുടെ ചികില്‍സയ്‌ക്കായി സമിതി സ്വരൂപിച്ച 67000 രൂപ ഭാരവാഹികളായ വിനീത്‌ ചെന്നിത്തല, വിഷ്‌ണു വിജയ്‌ വെണ്‍പാല, അനന്തു മല്ലപ്പുഴശ്ശേരി, കൃഷ്‌ണന്‍ നമ്പൂതിരി ഉമയാറ്റുകര, സുജിത്‌തോട്ടപ്പുഴശ്ശേരി, അരുണ്‍ വേണു റാന്നി എന്നിവര്‍ ചേര്‍ന്ന്‌ കുടുംബത്തിന്‌കൈമാറി.
റാന്നി ചെറുകുളഞ്ഞി കരക്കാട്ടുകുന്നേല്‍ വീട്ടില്‍ പരേതനായ അനില്‍ കുമാറിന്റെയും മഞ്‌ജുവിന്റേയും മകള്‍ 13 വയസുകാരി അമൃതയ്‌ക്ക്‌ ജന്മനാ ഹൃദയത്തിനു ഒരറ മാത്രമേ ഉള്ളൂ. രണ്ടു ഹൃദയ ശസ്‌ത്രക്രിയ കഴിഞ്ഞ അമൃതയ്‌ക്ക്‌ ഇപ്പോള്‍ ഹൃദയവാതം പിടിപെട്ടു. രണ്ടാമത്തെ ശസ്‌ത്രക്രിയയില്‍ ഉണ്ടായ തകരാറും പിഴവുംതാങ്ങാനാവാതെ അച്‌ഛന്‍ കഴിഞ്ഞ വര്‍ഷം മരിച്ചു. അമൃതയുടെ അമ്മപൂക്കടയില്‍ പൂമാല കെട്ടി കിട്ടുന്ന തുച്‌ഛമായ വരുമാനം ആണ്‌ കുടുംബത്തിനുള്ളത്‌.
ഭാരിച്ച ചികിത്സാചെലവ്‌ നടത്തിക്കൊണ്ട്‌ പോകാനാവാതെ ബുദ്ധിമുട്ടുകയാണ്‌ കുടുംബം. ചിത്രരചനയിലും പഠനത്തിലും മികവ്‌ കാട്ടുന്ന അമൃതയുടെ തുടര്‍ ചികിത്സയ്‌ക്ക്‌ സുമനസുകളുടെ സഹായം ഇനിയും കൂടിയേ തീരൂഎന്ന്‌ സാംസ്‌കാരിക സമതി ഭാരവാഹികള്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 19 Jun 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW