Wednesday, August 21, 2019 Last Updated 40 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.04 AM

ഒളിമ്പിക്‌ ദിനാഘോഷം: ചെസ്‌ മത്സരം

uploads/news/2019/06/315785/p2.jpg

പത്തനംതിട്ട: ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെയും ഒളിമ്പിക്‌ അസോസിയേഷന്റെയും നേതൃത്വത്തില്‍ ഒളിമ്പിക്‌ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഹാളില്‍ ചെസ്‌ മല്‍സരം നടന്നു. ബ്ലൈന്‍ഡ്‌ ചെസ്‌ കായിക താരം അബ്‌ദുള്‍ സമദ്‌ 20 സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ഏറ്റുമുട്ടി.
പ്രസ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ ബോബി ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ചൈല്‍ഡ്‌ വെല്‍ഫെയര്‍ കൗണ്‍സില്‍ ജില്ലാ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ ഉദ്‌ഘാടനം ചെയ്‌തു. സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ മുഖ്യ പ്രഭാഷണവും ഒളിമ്പിക്‌ദിന സന്ദേശവും നല്‍കി.
സെക്രട്ടറി സി.പി. സെബാസ്‌റ്റ്യന്‍, ജില്ലാ സ്‌പോര്‍ട്‌സ്‌ ഓഫീസര്‍ ഷാജി പി. മുഹമ്മദ്‌, ജില്ലാ ഒളിമ്പിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ആര്‍. പ്രസന്നകുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ അംഗം തോമസ്‌ മാത്യു, ജില്ലാ വടംവലി അസോസിയേഷന്‍ പ്രസിഡന്റ്‌ സി.ഡി മോഹന്‍ദാസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 19 Jun 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW