Wednesday, August 21, 2019 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.04 AM

സി.പി.എം. സമരം രാഷ്‌ട്രീയ മുതലെടുപ്പെന്ന്‌ പെരുനാട്‌ പഞ്ചായത്ത്‌

റാന്നി: മനുഷ്യ വിസര്‍ജ്യ മാലിന്യ സംസ്‌കരണ പ്ലാന്റ്‌ സ്‌ഥാപിക്കാന്‍ പെരുനാട്‌ പഞ്ചായത്ത്‌ അനുമതി നല്‍കിയെന്ന്‌ ആരോപിച്ച്‌ സി.പി.എം നേതൃത്വത്തില്‍ നടത്തുന്ന സമരം അനാവശ്യവും രാഷ്‌ട്രീയ പ്രേരിതവുമാണെന്ന്‌ പഞ്ചായത്ത്‌ ഭരണ സമിതി അറിയിച്ചു.
ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പഞ്ചായത്തു സമിതിയെ ബോധപൂര്‍വം അധിക്ഷേപിക്കാനുമാണ്‌ സമരക്കാരുടെ ശ്രമം. കേന്ദ്ര -സംസ്‌ഥാന സര്‍ക്കാരുകളും ലോക ആരോഗ്യ സംഘടനയും ചേര്‍ന്ന്‌ നടപ്പിലാക്കുന്ന ക്ലീന്‍ കേരള പദ്ധതിയുമായി ബന്ധപ്പെട്ട്‌ ജില്ലാ കലക്‌ടര്‍ പമ്പയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്‌ മാലിന്യ സംസ്‌കരണ പ്ലാന്റ്‌ സ്‌ഥാപിക്കുന്നതിനെപ്പറ്റി സംസാരിച്ചത്‌. നിലവില്‍ പഞ്ചായത്തിലെ മാലിന്യം നിക്ഷേപിക്കുന്ന സ്‌ഥലത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും മനുഷ്യ വിസര്‍ജ്യ മാലിന്യം സംസ്‌കരണ പ്ലാന്റ്‌ ജനവാസ മേഖലയോടു ചേര്‍ന്ന്‌ സ്‌ഥാപിക്കുന്നതിന്‌ ബുദ്ധിമുട്ടുണ്ടെന്നും അന്നു തന്നെ പഞ്ചായത്തു പ്രസിഡന്റ്‌ കലക്‌ടറെ അറിയിച്ചിരുന്നു.
എന്നാല്‍ കലക്‌ടര്‍ അയച്ച സംഘം സ്‌ഥലത്തിന്റെ പ്ലാന്‍ സഹിതം എത്തി പ്ര?ജക്‌ടര്‍ പ്രവര്‍ത്തിപ്പിച്ച്‌ പദ്ധതിയുടെ വിശദീകരണം നടത്തുകയായിരുന്നു.
ജനങ്ങളെ ബാധിക്കുന്ന മാലിന്യ പ്രശ്‌നം പ്ലാന്റില്‍ നിന്നും ഉണ്ടാകില്ലെന്നും ബാഷ്‌പീകരിച്ചു വരുന്ന ജലം കുപ്പികളിലാക്കി വളമായി വില്‍പ്പന നടത്താമെന്നും അറിയിച്ചതനുസരിച്ച്‌ പഞ്ചായത്തു സമിതി അന്ന്‌ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്ലാന്റ്‌ സംബന്ധിച്ച്‌ കൂടുതല്‍ സംശയങ്ങള്‍ ബലപ്പെടുകയും ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകുമെന്ന്‌ വ്യക്‌തമാകുകയും ചെയ്‌ത സാഹചര്യത്തില്‍ പഞ്ചായത്തു കമ്മറ്റി തീരുമാനം റദ്ദു ചെയ്‌ത്‌ കലക്‌ടറെ അറിയിച്ചിട്ടുള്ളതുമാണെന്ന്‌ സമിതി വ്യക്‌തമാക്കി. പ്ലാന്റ്‌ സ്‌ഥാപിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗവും തീരുമാനമെടുത്തിരുന്നു.
ഈ യോഗത്തില്‍ പങ്കെടുക്കാതെയാണ്‌ സി.പി.എം അനാവശ്യ സമരം നടത്തുന്നതെന്നും പഞ്ചായത്തു സമിതി ആരോപിച്ചു. സി.പി.എം നേതൃത്വത്തില്‍ പഞ്ചായത്ത്‌ ഓഫീസ്‌ പടിക്കല്‍ ഇന്നു ധര്‍ണ നടത്താനിരിക്കേയാണ്‌ പഞ്ചായത്തു സമിതി പ്രസ്‌താവന നടത്തിയത്‌.

Ads by Google
Advertisement
Wednesday 19 Jun 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW