Wednesday, August 21, 2019 Last Updated 21 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.04 AM

മാലിന്യ സംഭരണത്തിനും സംസ്‌കരണത്തിനും സ്‌ഥിരം സംവിധാനമുണ്ടാക്കണം: വ്യാപാരികള്‍

പത്തനംതിട്ട: മാലിന്യ സംഭരണവും സംസ്‌കരണവും നടത്തുന്നതിന്‌ സ്‌ഥിരം സംവിധാനം ഉണ്ടാകുന്നതു വരെ പഴയ രീതിയില്‍ സംഭരിച്ച്‌ സംസ്‌കരിക്കണമെന്ന്‌ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ എ.ജെ. ഷാജഹാന്‍ ആവശ്യപ്പെട്ടു. നഗരസഭ മാലിന്യ സംഭരണവും സംസ്‌കരണവും പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട്‌ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നഗരസഭാ കാര്യാലയത്തിനു മുമ്പില്‍ നടന്ന ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിനു വേണ്ട എല്ലാ പിന്തുണയും വ്യാപാരികള്‍ നല്‍കും. അല്ലാത്ത പക്ഷം വരും ബഹുജന പ്രസ്‌ഥാനങ്ങളെ അണി നിരത്തി സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്‌കരണം നിര്‍ത്തിയതു മൂലം തൊഴില്‍ നഷ്‌ടപ്പെട്ടക്ലീനിങ്‌ തൊഴിലാളികളായ 52 പേര്‍ക്ക്‌ അരിയുടെ കിറ്റും വിതരണം ചെയ്‌തു.
യൂണിറ്റ്‌ പ്രസിഡന്റ്‌ ശശി ഐസക്‌ അധ്യക്ഷത വഹിച്ചു. ടി.ടി. അഹമ്മദ്‌, നഗരസഭാ കൗണ്‍സിലര്‍ പി.കെ. അനീഷ്‌, പൗരസമിതി പ്രസിഡന്റ്‌ ആര്‍. രാമചന്ദ്രന്‍ നായര്‍, ബി.ജെ.പി. ആറന്മുള നിയോജക മണ്ഡലം സെക്രട്ടറി അശോകന്‍, വ്യാപാരി വ്യവസായി ഫെഡറേഷന്‍ നേതാവ്‌ ഇഖ്‌ബാല്‍, കെ.എച്ച്‌.ആര്‍.എ. വര്‍ക്കിങ്‌ പ്രസിഡന്റ്‌ പ്രസാദ്‌ ആനന്ദഭവന്‍, പൊതു പ്രവര്‍ത്തകന്‍ അഡ്വ. അന്‍സാരി, കെ. മോഹന്‍കുമാര്‍, ഗീവര്‍ ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു. ധര്‍ണയ്‌ക്ക് മുന്നോടിയായി മുന്‍സിപ്പല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കലക്‌ടറേറ്റ്‌ പടിക്കല്‍നിന്നും ആരംഭിച്ച മാര്‍ച്ച്‌ യൂണിറ്റ്‌ പ്രസിഡന്റ്‌ ശശി ഐസക്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.
മുന്‍സിപ്പല്‍ ഓഫീസിന്‌ മുമ്പിലേക്ക്‌ നടന്ന ജനമാര്‍ച്ചിന്‌ ഭാരവാഹികളായ അബു നവാസ്‌, ജാസ്‌മിന്‍ ഹനീഫ്‌, അഷ്‌റഫ്‌ അലങ്കാര്‍, കെ.ജി. ജെയിംസ്‌, എം.എ.കെ. ആസാദ്‌, എന്‍.എ. നൈസാം, റിയാസ്‌ കാദര്‍, അഹ്‌മദ്‌ സാലി, മനോജ്‌ വിനായക, കെ.സി. വര്‍ഗീസ്‌, ടി.ടി. യാസിന്‍, സാം പാറപ്പാട്ട്‌, പ്രകാശ്‌ ഇഞ്ചത്താനം, ട്രഷറര്‍ ഗീവര്‍ ജോസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 19 Jun 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW