Wednesday, August 21, 2019 Last Updated 11 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.04 AM

സംസ്‌ഥാന അക്ഷയ ഊര്‍ജ അവാര്‍ഡ്‌: എസ്‌.എന്‍.ഐ.ടിക്ക്‌ അംഗീകാരം

അടൂര്‍: അക്ഷയ ഊര്‍ജ രംഗത്ത്‌ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ക്ക്‌ സംസ്‌ഥാന സര്‍ക്കാരും അനെര്‍ട്ടും ചേര്‍ന്നു നല്‍കുന്ന സംസ്‌ഥാന റിന്യുവബിള്‍ എനര്‍ജി അവാര്‍ഡ്‌ 2018, അടൂര്‍ എസ്‌എന്‍ഐടി എന്‍ജിനീയറിങഗ്‌ കോളജിന്‌ സംസ്‌ഥാന തലത്തില്‍ രണ്ടാം സ്‌ഥാനം ലഭിച്ചു. വൈദ്യുതി മന്ത്രി എം.എം. മണിയാണ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌.
എസ്‌.എന്‍.ഐ.ടി ഇലക്ര്‌ടിക്കല്‍ എന്‍ജിനീയറിങ്‌ വിഭാഗം പ്രഫ. ശ്യാം കൃഷ്‌ണന്‍ തയാറാക്കി സമര്‍പ്പിച്ച വിശദ രേഖയുടെ അവതരണത്തിന്റെ അടിസ്‌ഥാനത്തില്‍ അനേകം അപേക്ഷകരില്‍ നിന്ന്‌ തിരഞ്ഞെടുത്താണ്‌ അക്ഷയ ഊര്‍ജ രംഗത്ത്‌ നല്‍കിയ സമഗ്ര സംഭാവനയ്‌ക്കുള്ള അംഗീകാരം എസ്‌എന്‍ഐടിക്ക്‌ ലഭിച്ചത്‌.
ഇലക്ര്‌ടിക്കല്‍ എന്‍ജിനീയറിങ്‌ വിഭാഗം അധ്യാപക വിദ്യാര്‍ത്ഥികളുടെ മേല്‍നോട്ടത്തില്‍ കോളേജില്‍ സ്‌ഥാപിച്ച 50 കിലോവാട്ട്‌ കാര്യശേഷിയുള്ള റൂഫ്‌ സൗരോര്‍ജ പ്ലാന്‍്‌റും, 31 മീറ്റര്‍ ക്യൂബ്‌ ശേഷിയുള്ള ബയോഗ്യാസ്‌ പ്ലാനും, സിവില്‍ എന്‍ജിനീയറിങ്‌ വിദ്യാര്‍ത്ഥികളുടെ സഹകരണത്തില്‍ നിര്‍മ്മിച്ച 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയും സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു.
അക്ഷയ ഊര്‍ജ സംരക്ഷണ രംഗത്ത്‌ കോളജ്‌ ഏറ്റെടുത്ത അവബോധ പ്രവര്‍ത്തനങ്ങളും ഗവേഷണങ്ങളും പരിഗണിച്ചു കൊണ്ടാണ്‌ അവാര്‍ഡ്‌ നല്‍കിയിട്ടുള്ളത്‌.
അനെര്‍ട്ട്‌ സംസ്‌ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍എസ്‌എന്‍ഐടിക്ക്‌ വേണ്ടി പ്ര?ഫസര്‍ ശ്യാം കൃഷ്‌ണന്‍ മന്ത്രിയില്‍നിന്ന്‌ പ്രശസ്‌തി പത്രവും ഫലകവും ഏറ്റുവാങ്ങും.

Ads by Google
Advertisement
Wednesday 19 Jun 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW