Thursday, August 22, 2019 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.03 AM

സീബ്രാലൈനില്‍ വിദ്യാര്‍ഥിയെ പോലീസുകാരന്റെ ബൈക്കിടിച്ചു

uploads/news/2019/06/315774/k4.jpg

പാമ്പാടി: സീബ്രാലൈനില്‍കൂടി റോഡ്‌ കുറുകെ കടന്ന വിദ്യാര്‍ഥിയെ പോലീസുകാരന്‍ ബൈക്കിടിപ്പിച്ചു. കാലിനു ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ പാമ്പാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.15ന്‌ ദേശീയപാതയില്‍ പാമ്പാടി എം.ജി.എം. ജങ്‌ഷനിലാണ്‌ അപകടം. എം.ജി.എം. ഹൈസ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാര്‍ഥി സൗത്ത്‌ പാമ്പാടി തലയ്‌ക്കല്‍ നിബുവിന്റെ മകന്‍ അജിമോന്‍ ടി. മാത്യു (15)വിനെയാണ്‌ പാമ്പാടി സ്‌റ്റേഷനിലെ പി.എ. അജേഷിന്റെ എന്‍ഫീല്‍ഡ്‌ ബൈക്ക്‌ ഇടിച്ചത്‌.
സീബ്രാലൈനിന്റെ മൂന്നാമത്തെ വരയില്‍വച്ചാണ്‌ അപകടം ഉണ്ടായത്‌. കാലിനു ഗുരുതര പരുക്കേറ്റിട്ടും വിദ്യാര്‍ഥിയെ പോലീസുകാരന്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ല. അതുവഴി വന്ന ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്‌ അജിമോനെ താലൂക്കാശുപത്രിയില്‍ എത്തിച്ചത്‌. കാലിനു രണ്ടു പൊട്ടലുള്ളതിനാല്‍ പ്ലാസ്‌റ്ററിട്ട്‌ കിടത്തിയിരിക്കുകയാണ്‌. മംഗളം ചേന്നംപള്ളി ഏജന്റ്‌ നിബുവാണ്‌ അജിമോന്റെ പിതാവ്‌.
എം.ജി.എം. ജങ്‌ഷനില്‍ സ്‌കൂള്‍ സമയത്ത്‌ പോലീസുകാരനെ ഡ്യൂട്ടിക്ക്‌ നിയമിക്കണമെന്നത്‌ നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു. സ്‌കൂള്‍ തുറന്ന ദിവസം ഹോംഗാര്‍ഡ്‌ ഡ്യൂട്ടിക്കു വന്നിരുന്നെങ്കിലും പിന്നീട്‌ വന്നിട്ടില്ലെന്ന്‌ ജങ്‌ഷനിലെ വ്യാപാരികള്‍ പറയുന്നു. വട്ടുകളം റോഡ്‌ വന്നു ചേരുന്ന ജങ്‌ഷനില്‍ റോഡില്‍ വേഗത നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഇനിയും അധികൃതര്‍ അംഗീകരിച്ചില്ല. ഇതിനാല്‍ ഇവിടെ നിരന്തരം അപകടം ഉണ്ടാകുന്നുണ്ട്‌.

Ads by Google
Advertisement
Wednesday 19 Jun 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW