Monday, August 26, 2019 Last Updated 11 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.03 AM

അവാര്‍ഡുകളുടെ തിളക്കത്തില്‍ കാണക്കാരി പഞ്ചായത്ത്‌

uploads/news/2019/06/315773/k3.jpg

കാണക്കാരി: അവാര്‍ഡുകളുടെ തിളക്കത്തില്‍ കാണക്കാരി പഞ്ചായത്ത്‌. അക്ഷയ ഊര്‍ജ ഉപകരണങ്ങളുടെ വ്യാപക ഉപയോഗത്തിനു മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌ഥാപനങ്ങള്‍ക്കുളള അക്ഷയ ഊര്‍ജ്‌ അവാര്‍ഡ്‌ പഞ്ചായത്തിനു ലഭിച്ചു.
പഞ്ചായത്തിന്റെ സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തിലുളള മുന്നേറ്റവും ചിറക്കുളത്തിനു ചുറ്റും സോലാര്‍ലൈറ്റുകള്‍ സ്‌ഥാപിച്ചു ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം നല്‍കിയതാണ്‌ അവാര്‍ഡിനു പഞ്ചായത്തിനെ അര്‍ഹമാക്കിയതെന്നു പഞ്ചായത്ത്‌ അധികൃതര്‍ പറഞ്ഞു.
പ്രകൃതിക്ക്‌ ഇണങ്ങുന്നതും ഒരിക്കല്‍ മുതല്‍ മുടക്കിയാല്‍ 25 വര്‍ഷം വരെ വൈദ്യുതി തടസമില്ലാതെ ഉല്‍പ്പാദിപ്പിക്കുന്നതുമായ സോളാര്‍ വൈദ്യുതി കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിച്ചു വരികയാണു പഞ്ചായത്ത്‌.
പുതിയതായി നിര്‍മിച്ച ഓഫീസില്‍ 8 ലക്ഷം രൂപ മുടക്കി 30 സോളാര്‍ പാനലുകള്‍ പഞ്ചായത്തിന്റെ മൂന്നാമത്തെ നിലയുടെ മുകളില്‍ സ്‌ഥാപിച്ചു വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു. 18 കമ്പ്യൂട്ടറുകള്‍ , ഫാനുകള്‍, എ.ഇ.ഡി ബള്‍ബുകള്‍, റ്റ്യൂബുകള്‍ ,പ്രിന്ററുകള്‍ എന്നിവ ഈ വൈദ്യുതിയിലൂടെ പ്രവര്‍ത്തിക്കുന്നു.
പഞ്ചായത്തിലെ 15 വാര്‍ഡുകളിലും കഴിഞ്ഞ മൂന്നു വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി 300 സോളാര്‍ വിളക്കുകള്‍ സ്‌ഥാപിച്ചു. ഈ വര്‍ഷം പുതിയ വഴിവിളക്കു സ്‌ഥാപിക്കുന്നതിനായി 39 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്‌.സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന ക്യാമറ സ്‌ഥാപിക്കുന്നതിനാണു പദ്ധതി അംഗീകാരം ലഭിച്ചിരുന്നു.
പഞ്ചായത്തു പ്രസിഡന്റ്‌ ബിനോയി പി. ചെറിയാന്‍, വൈസ്‌ പ്രസിഡന്റ്‌ മിനു മനോജ്‌, പഞ്ചായത്ത്‌ സെക്രട്ടറി ബെന്നി ജേക്കബ്‌ എന്നിവരുടെ നേതൃത്വത്തിലാണു പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്‌.

Ads by Google
Advertisement
Wednesday 19 Jun 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW