Thursday, August 22, 2019 Last Updated 6 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.03 AM

മറുകരയെത്താതെ കോടിമതപ്പാലം

uploads/news/2019/06/315771/k1.jpg

കോട്ടയം: നിര്‍മാണം ആരംഭിച്ചു നാലരവര്‍ഷം പിന്നിടുമ്പോള്‍ മറുകരയെത്താതെ കോടിമത പാലം. ഒരു വര്‍ഷം മുമ്പ്‌ നിയമസഭയില്‍, നിര്‍മാണം അന്തിമഘട്ടത്തിലാണെന്നു പൊതുമരാമത്തു മന്ത്രി പറഞ്ഞ പാലമാണു കോട്ടയത്തിനാകെ നാണക്കേടായി നിലകൊള്ളുന്നത്‌. മൂന്നാം സ്‌പാന്‍ നിര്‍മിക്കേണ്ട സ്‌ഥലത്തെ രണ്ടു കുടുംബങ്ങളുടെ പുനരധിവാസം അനന്തമായി നീളുന്നതാണു നിര്‍മാണം സ്‌തംഭിക്കാന്‍ കാരണം.
സ്‌ഥലമേറ്റെടുപ്പു സാധ്യമാകാതെ വന്നതോടെ കരാറുകാരന്‍ കരാര്‍ ഉപേക്ഷിച്ചിരുന്നു.നിലവില്‍ 60 ശതമാനം നിര്‍മാണം മാത്രം പൂര്‍ത്തിയായ പാലം 2013ലെ ഷെഡ്യൂള്‍ പ്രകാരം 10 കോടി രൂപയ്‌ക്കാണു കരാര്‍ നല്‍കിയത്‌, 2015 ജനുവരി 26നു നിര്‍മാണം ആരംഭിച്ചു. 18 മാസം കൊണ്ടു പൂര്‍ത്തിയാക്കുമെന്നായിരുന്നു ധാരണ. പിന്നീട്‌, 2018 മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായി.
പന്ത്രണ്ടു മീറ്റര്‍ വീതിയും ഇരുവശങ്ങളിലും ഒന്നരമീറ്റര്‍ നടപ്പാതയും നിര്‍മിക്കാനായിരുന്നു കരാര്‍. നിര്‍മാണം ആരംഭിക്കുന്നതിനു മുന്‍പു കരാറുകാര്‍ക്കു പാലം നിര്‍മിക്കുന്ന സ്‌ഥലത്തെ പുറമ്പോക്കു താമസക്കാരെ പുനരധിവസിപ്പിച്ചു ഭൂമി കൈമാറണമെന്നാണു ചട്ടമെങ്കിലും കോടിമതയില്‍ അതു നടന്നില്ല.
നിര്‍മാണം പുരോഗമിക്കുന്ന ഘട്ടത്തില്‍ സ്‌ഥലം കണ്ടെത്തി ഇവരെ പുനരധിവസിപ്പിക്കാം എന്നാതായിരുന്നു തീരുമാനം. സര്‍ക്കാരിന്റെ നഷ്‌ടപരിഹാരം കുറവാണെന്നാരോപിച്ച്‌ ഇവര്‍ വാങ്ങാന്‍ തയാറായില്ല.പിന്നീടു്‌ തുക വര്‍ധിപ്പിച്ചുവെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ റവന്യു വകുപ്പു മറ്റൊരു സ്‌ഥലം കണ്ടെത്തി ഇവരെ പുനരധിവസിപ്പിക്കാന്‍ ശ്രമിച്ചു. നല്‍കിയ സ്‌ഥലം താമസയോഗ്യമല്ലെന്ന്‌ ആരോപിച്ച്‌ ഇവര്‍ വീണ്ടും പുറമ്പോക്കിലെ പഴയ വീട്ടില്‍ മടങ്ങിയെത്തി.
വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്‌മയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തടസമായി. സ്‌ഥലമേറ്റെടുക്കാന്‍ പണം നല്‍കേണ്ടതു കെ.എസ്‌.ടി.പിയാണ്‌, സ്‌ഥലം കണ്ടെത്തേണ്ടതു നഗരസഭയും വാങ്ങി നല്‍കണ്ടേതു റവന്യൂ വകുപ്പും. മൂന്നു വകുപ്പുകളും പരസ്‌പര ബന്ധമില്ലാതെ പ്രവര്‍ത്തിക്കുന്നതു പാലം നിര്‍മാണത്തെ ബാധിക്കുന്നുവെന്നാണു പരാതി.
അതേ സമയം സ്‌ഥലമേറ്റെടുത്തു നല്‍കിയാലുടന്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നു പൊതുമരാമത്ത്‌ അധികൃതര്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 19 Jun 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW