Wednesday, August 21, 2019 Last Updated 49 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.02 AM

ചെയിന്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കണം

കാഞ്ഞിരപ്പള്ളി: കെ.എസ്‌.ആര്‍.ടി.സിക്ക്‌ ഏറെ വരുമാനം ലഭിക്കുന്നതും യാത്രക്കാര്‍ക്ക്‌ ഏറെ പ്രയോജനം ചെയ്യുന്നതുമായ കോട്ടയം - കുമളി റൂട്ടിലെ ചെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ച്‌ സര്‍വീസ്‌ കാര്യക്ഷമമാക്കണമെന്ന്‌ യാത്രക്കാര്‍ ആവശ്യപ്പെട്ടു.
110 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ റൂട്ടില്‍ ഇപ്പോള്‍ ഓരോ അരമണിക്കൂറും ഇടവിട്ട്‌ കോട്ടയത്തു നിന്നും കുമളിയില്‍നിന്നും സര്‍വീസാണ്‌ നടത്തുന്നത്‌. വേണാട്‌ ബസുകളാണ്‌ കൂടുതലും സര്‍വീസ്‌ നടത്തുന്നത്‌. ഇതോടൊപ്പം ഇടയ്‌ക്കിടെ ടൗണ്‍ ടു ടൗണ്‍ ഫാസ്‌റ്റ്‌ പാസഞ്ചര്‍ ബസുകളും ഇതേ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. കാലപഴക്കം ചെന്ന ബസുകള്‍ വഴിയില്‍ ബ്രേക്ക്‌ ഡൗണാകുന്നതോടെ സര്‍വീസുകള്‍ പലപ്പോഴും താളം തെറ്റുന്നത്‌ പതിവായി. ദേശീയപാത 183ല്‍ ഉള്‍പ്പെട്ട കോട്ടയം - കുമളി റോഡില്‍ ഓരോ പത്തു മിനിട്ട്‌ ഇടവിട്ട്‌ ചെയിന്‍ സര്‍വീസ്‌ നടത്താന്‍ പദ്ധതിയുമായി കെ.എസ്‌.ആര്‍.ടി.സി രംഗത്തു വന്നിട്ടുണ്ട്‌.
കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെങ്കില്‍ പുതിയ ബസുകള്‍ വേണ്ടിവരും. എരുമേലി ഡിപ്പോയില്‍നിന്ന്‌ എരുമേലി - കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം - കറുകച്ചാല്‍ - ചങ്ങനാശേരി, ചങ്ങനാശേരി -മണിമല എരുമേലി എന്നിങ്ങനെ സക്കുലര്‍ സര്‍വീസ്‌ ആരംഭിക്കാന്‍ തീരുമാനമെടുത്തിട്ട്‌ കാലങ്ങളായി. പൊന്‍കുന്നം ഡിപ്പോയില്‍നിന്നു തെക്കേത്തുകവല - ചാമംപതാല്‍-കടയിനിക്കാട്‌ - ഉള്ളായം- കാനം വഴി ചങ്ങനാശേരി, എരുമേലി ഡിപ്പോയില്‍നിന്നു മണിമല - ഉള്ളായം- കാനം - കാഞ്ഞിരപ്പാറ വഴി ചങ്ങനാശേരിക്കും സര്‍വീസ്‌ അനുവദിക്കണമെന്ന ആവശ്യവും ശക്‌തമായി ഉയര്‍ന്നിട്ടുണ്ട്‌.
കാഞ്ഞിരപ്പള്ളി നഗര പ്രദേശങ്ങളെ ബന്ധിപ്പിച്ച്‌ കെ.എസ്‌.ആര്‍. ടി.സി. ടൗണ്‍ സര്‍വീസുകള്‍ ആരംഭിച്ചാല്‍ മികച്ച വരുമാനമുണ്ടാക്കാം. കോര്‍പ്പറേഷന്റെ മിനി ബസുകള്‍ ഇവിടെ പ്രയോജനപ്പെടുത്താന്‍ കഴിയും.

Ads by Google
Advertisement
Wednesday 19 Jun 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW