Monday, August 26, 2019 Last Updated 7 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.02 AM

ടെന്‍ഡന്‍ നല്‍കിയിട്ടും പട്ടിമറ്റം സംരക്ഷണഭിത്തി പുനഃരുദ്ധാരണം വൈകുന്നു

കാഞ്ഞിരപ്പള്ളി: ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിട്ടും പട്ടിമറ്റത്തെ സംരക്ഷണ ഭിത്തി നിര്‍മാണം ആരംഭിച്ചില്ല.
കാഞ്ഞിരപ്പള്ളി - എരുമേലി പാതയില്‍ കഴിഞ്ഞ ഓഗസ്‌റ്റിലാണ്‌ കനത്ത മഴയെ തുടര്‍ന്ന്‌ സംരക്ഷണഭിത്തി ഇടിഞ്ഞു താണത്‌. ഇതോടെ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചെങ്കിലും കുറച്ചു ദിവസങ്ങള്‍ക്ക്‌ ശേഷം ഒരു വശത്തുകൂടി മാത്രം ഗാതഗതമൊരുക്കി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സംരക്ഷണഭിത്തിയുടെ പുനഃരുദ്ധാരണം നടത്താന്‍ കഴിഞ്ഞിട്ടില്ല.
നിലവില്‍ ഒരു വശത്തു കൂടി മാത്രമാണ്‌ വാഹനങ്ങള്‍ കടത്തി വിടുന്നത്‌. ഇവിടെ അടുക്കി വച്ചിരിക്കുന്ന ടാര്‍ വീപ്പകളില്‍ മലിനജലം നിറഞ്ഞ്‌ കൊതുകുകള്‍ പെരുകുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ റോഡ്‌ നവീകരണത്തിന്‌ ഭരണാനുമതി ലഭിച്ചിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 94 ലക്ഷം രൂപയാണ്‌ അനുവദിച്ചത്‌. കോണ്‍ക്രീറ്റ്‌ ഉപയോഗിച്ച്‌ സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനും വിണ്ട്‌ കീറിയ ഭാഗം ബി. എം. ആന്‍ഡ്‌ ബി. സി. നിലവാരത്തില്‍ റീ ടാര്‍ ചെയ്യുന്നതിനുമാണ്‌ തുക അനുവദിച്ചത്‌. എന്നാല്‍ മഴക്കാലം കൂടിയെത്തുന്നതോടെ റോഡ്‌ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും കാലതാമസമെടുക്കും.

Ads by Google
Advertisement
Wednesday 19 Jun 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW