Thursday, August 22, 2019 Last Updated 15 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.02 AM

വര്‍ക്കിങ്‌ വിമന്‍സ്‌ ഹോസ്‌റ്റല്‍ നടത്തിപ്പ്‌ വിവാദത്തില്‍

ചങ്ങനാശേരി: നഗരസഭാ വക പെരുന്നയിലെ വര്‍ക്കിങ്‌ വിമന്‍സ്‌ ഹോസ്‌റ്റല്‍ ജനാധിപത്യ മഹിളാ അസോസിയേഷനു വീണ്ടും നടത്തിപ്പിനുള്ള അനുമതി നല്‍കാനുള്ള തീരുമാനം ഇന്നലെ നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നാടകീയ രംഗങ്ങള്‍ക്കു വഴി തുറന്നു. വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്‌തതിനൊടുവിലായി ഏറ്റവും അവസാന അജണ്ടയായി ഉള്‍പ്പെടുത്തിയ ഹോസ്‌റ്റല്‍ ലൈസന്‍സ്‌ വിഷയത്തില്‍ ഭരണ പക്ഷ അംഗംങ്ങളില്‍ ചിലരും ബി.ജെ.പി. അംഗങ്ങളും ഒന്നിച്ചെതിര്‍ത്തതോടെ ലൈസന്‍സ്‌ മഹിളാ അസോസിയേഷനു വീണ്ടും നല്‍കാനുള്ള പ്രഖ്യാപനം നടത്തി.
ഇതേ തുടര്‍ന്നു ചേമ്പറില്‍ നിന്നും ഇറങ്ങി പോകാന്‍ ശ്രമിച്ച മുനിസിപ്പല്‍ ചെയര്‍മാന്‍ യു.ഡി.എഫിലെ കേരളാ കോണ്‍ഗ്രസ്‌ അംഗം ലാലിച്ചന്‍ കുന്നിപ്പറമ്പിലിനെ തടഞ്ഞു വയ്‌ക്കാന്‍ കൗണ്‍സില്‍ മെമ്പര്‍മാര്‍ ശ്രമം നടത്തി. ബി.ജെ.പി.യിലും കോണ്‍ഗ്രസിലും ഉള്‍പ്പെട്ട അംഗങ്ങള്‍ ചെയര്‍മാന്‍ ഇറങ്ങി പോകാതെ വിഷയം ചര്‍ച്ച ചെയ്യണമെന്നും വിഷയം വോട്ടിനിടണമെന്നുംഹോസ്‌റ്റല്‍ നടത്തിപ്പിനായുള്ള മറ്റ്‌ അപേക്ഷകള്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു തടയുകയായിരുന്നു.
എന്നാല്‍ പ്രതിപക്ഷത്തെ സി.പി.എം. അംഗങ്ങള്‍ യു.ഡി.എഫ്‌ ചെയര്‍മാന്റെ രക്ഷയ്‌ക്ക്‌ ഓടി എത്തി അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിച്ചതു രാഷ്‌ട്രീയ കൗതുകമായി.
കോണ്‍ഗ്രസിലെ മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ അംമ്പികാ വിജയന്‍ , കേരളാ കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സാജന്‍ ഫ്രാന്‍സിസ്‌, കേരളാ കോണ്‍ഗ്രസ്‌ അംഗങ്ങളായ ഡാനിതോമസ്‌, സുമാ ഷൈന്‍, എത്സമ്മ ജോബ്‌, ത്രേസ്യാമ്മ ജോസഫ്‌ ,കോണ്‍ഗ്രസിലെ ഷംനാ സിയാദ്‌, കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സിബി തോമസ്‌ പാറയ്‌ക്കല്‍ ,അന്നമ്മ രാജു ചാക്കോ എന്നിവര്‍ ലൈസന്‍സ്‌ നല്‍കുന്നതിനെ എതിര്‍ത്തപ്പോള്‍ കോണ്‍ഗ്രസ്‌ അംഗങ്ങളായ അനിലാ രാജേഷും,ആതിരാ പ്രസാദും കേരളാ കോണ്‍ഗ്രസിലെ ജെസി വര്‍ഗീസും കൗണ്‍സില്‍ യോഗത്തിനെത്താതെ വിട്ടു നിന്നു.
എന്നാല്‍ യോഗത്തില്‍ ഹാജരായ കോണ്‍ഗ്രസിലെ മാര്‍ട്ടിന്‍ സ്‌കറിയ, ഷൈനി ഷാജി, സജിതോമസ്‌ എന്നിവര്‍ മൗനം പാലിച്ചതും ശ്രദ്ധേയമായി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി സി.പി.എം. വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നഗരസഭയുടെ അധീനതയിലുള്ള വനിതാ ഹോസ്‌റ്റല്‍ ഏറ്റെടുത്തിട്ട്‌ . ഓരോ പ്രാവശ്യവും കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ഇടതു അനുകൂല സംഘടനയ്‌ക്കു ഹോസ്‌റ്റല്‍ നടത്തിപ്പു വിട്ടു കൊടുക്കുന്നതിനെതിരെ പ്രതിക്ഷേധമുയരും എന്നാല്‍ 1992 ല്‍ കരാര്‍ അടിസ്‌ഥാനത്തില്‍ നടത്തിപ്പു ചുമതല ഏറ്റെടുത്ത ഹോസ്‌റ്റലിന്‌ അതതു കാലത്തെ നഗരസഭാ ഭരണ സമതികളുടെ നേതൃത്വം ലൈസന്‍സ്‌ ഈ സംഘടനയക്കു തന്നെ നല്‍കാന്‍ എല്ലാ എതിര്‍പ്പുകളും അവഗണിു തീരുമാനിക്കുന്ന കീഴ്‌വഴക്കമാണു ദുരൂഹമായി തുടരുന്നത്‌.
ഇക്കുറിയും പല സംഘടനകളും വനിതാ ഹോസ്‌റ്റല്‍ നടത്താന്‍ താത്‌പര്യപ്പെട്ടു മുന്നോട്ടു വന്നു. എന്നാല്‍ എല്ലാ ജനാധിപത്യ നടപടികളും ലംഘിക്കുകയാണന്നാണ്‌ ഇതിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്‌. ഇന്നലെ നടന്ന നഗരസഭാ നടപടികളെ തുടര്‍ന്നു ഭരണ പക്ഷമായ യു.ഡി.എഫില്‍ വലിയ ഭിന്നത ഉടലെടുത്തു.
വൈസ്‌ ചെയര്‍മാന്‍ അംമ്പിക വിജയന്‍ അടക്കമുള്ളവര്‍ സ്വീകരിച്ച നിലപാടില്‍ നിന്നും വിഭിന്നമായി ഇടതു സംഘടനയ്‌ക്കു വീണ്ടും ഹോസ്‌റ്റല്‍ നടത്താന്‍ മൂന്‍ കൈ എടുത്ത കോണ്‍ഗ്രസ്‌ അംഗങ്ങള്‍ക്കെതിരെ പാര്‍ട്ടി തലത്തിലും മറ്റു നിയമപരമായും നീങ്ങനാണ്‌ ഔദ്യോഗിക വിഭാഗത്തിന്റെ നീക്കം.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു കേവലം ഒരു വര്‍ഷം പോലുമില്ലാത്ത സാഹചര്യത്തില്‍ സി.പി.എം അനുകൂല നിലപാടില്‍ പാര്‍ട്ടി വിരുദ്ധമായി നീങ്ങാന്‍ ചില കേന്ദ്രങ്ങളുടെ ഇടപെടലാണു ഭിന്നിപ്പിനു വഴിവച്ചതെന്നും യു.ഡി.എഫ്‌. ചെയര്‍മാനെ കുരുക്കിലാക്കിയെന്നും കോണഗ്രസ്‌ നേതാക്കള്‍ ആരോപിച്ചു.
രണ്ടാം നമ്പര്‍ ബസ്‌ സ്‌റ്റാന്‍ഡിലെ കടമുറികള്‍ നഗരസഭ നിയമം മറികടന്നു നടത്തിയ നിര്‍മ്മാണങ്ങള്‍ പൊളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം വേട്ടിനിടണമെന്ന കേരളാ കോണ്‍ഗ്രസ്‌ പാര്‍ലമെന്റ പാര്‍ട്ടി നേതാവ്‌ സാജന്‍ ഫ്രാന്‍സിസ്‌ ആവശ്യപ്പെട്ടുവെങ്കിലും അക്കാര്യത്തിലും ചെയര്‍മാന്‍ നിക്ഷേധാത്മക നിലപാട്‌ സ്വീകരിച്ചതും പ്രഷുബ്‌ധ രംഗങ്ങള്‍ക്കു വഴിവച്ചിരുന്നു.

Ads by Google
Advertisement
Wednesday 19 Jun 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW