Monday, August 26, 2019 Last Updated 11 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 01.15 AM

ഏഴാം ക്ലാസുകാരിയോടുള്ള കരുതലിന്‌ കണ്ടക്‌ടര്‍ക്ക്‌ ആദരം

uploads/news/2019/06/315621/p2.jpg

പത്തനംതിട്ട: ഏഴാം ക്ലാസ്‌ വിദ്യാര്‍ഥിനിയോടുള്ള സ്വകാര്യ ബസ്‌ കണ്ടക്‌ടറുടെ കരുതലിന്‌ മോട്ടോര്‍ വാഹന വകുപ്പിന്റെ ആദരം.
ബസ്‌ മാറിക്കയറിയ പെണ്‍കുട്ടിയെ സ്വന്തം ചുമതല ഒഴിവാക്കി സമയം കണ്ടെത്തി പിതാവിനെ ഏല്‍പ്പിക്കാന്‍ മനസു കാട്ടിയ കണ്ടക്‌ടര്‍ സന്തോഷിനെയാണ്‌ മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ ആര്‍.ടി.ഒ. ജിജു ജോര്‍ജ്‌ ആദരിച്ചത്‌.
സ്വകാര്യ ബസ്‌ ജീവനക്കാര്‍ വിദ്യാര്‍ഥികളോട്‌ മോശമായി പെരുമാറുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ്‌ കണ്ടക്‌ടറുടെസദ്‌പ്രവൃത്തിയെന്നുള്ളതാണ്‌ ശ്രദ്ധേയം.കഴിഞ്ഞ ആഴ്‌ചയിലാണ്‌ വഞ്ചിത്ര മാടമ്പി മലയില്‍ സന്തോഷ്‌ കുര്യന്റെ മകള്‍ അന്നാ ഫ്രാന്‍സിസ്‌ യാത്രക്കിടയില്‍ റൂട്ട്‌ മാറി പത്തനംതിട്ടയ്‌ക്കുള്ള സ്വകാര്യ ബസില്‍ കയറിയത്‌. ടിക്കറ്റ്‌ നല്‍കാന്‍ നേരം എവിടെ പോകുന്നു എന്ന സന്തോഷിന്റെ ചോദ്യത്തിന്‌ മറുപടിയായി കുട്ടി ആറന്മുളയ്‌ക്കാണെന്ന്‌ പറഞ്ഞു. ബസ്‌ മാറിക്കയറിയത്‌ മനസിലാക്കിയ കുട്ടിയെ ആശ്വസിപ്പിച്ച കണ്ടക്‌ടര്‍ സഹപ്രവര്‍ത്തകനായ നിധീഷിനോട്‌ വിവരം പറഞ്ഞു.
തുടര്‍ന്ന്‌ കുട്ടിയുമായി ഇലന്തൂരില്‍ ഇറങ്ങി പിതാവിനെ വിളിച്ച്‌ വരുത്തി കുട്ടിയെ കൈമാറുകയുമായിരുന്നു. പരിഭ്രമത്തിനിടെ സന്തോഷിനോട്‌ നന്ദി വാക്ക്‌ പോലും പറയാന്‍ മറന്നു പോയ പിതാവ്‌ പിന്നീട്‌ വിളിച്ചപ്പോള്‍ തനിക്കും ആ പ്രായത്തില്‍ ഒരു മകളുണ്ട്‌ എന്നും അത്ര മാത്രമേ അപ്പോള്‍ ചിന്തിച്ചുള്ളു എന്നും മറുപടി പറഞ്ഞു.
ഈ സംഭവം സന്തോഷ്‌കുര്യന്‍ ഫേയ്‌സ്‌ ബുക്കിലൂടെ പുറംലോകത്തെ അറിയിക്കുയായിരുന്നു. ഇതോടെ സന്തോഷിന്‌ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിനന്ദന പ്രവാഹമാണ്‌ ഉണ്ടായത്‌. സന്തോഷിനെയുംസഹപ്രവര്‍ത്തകന്‍ നിധീഷിനെയും പത്തനംതിട്ട മോട്ടോര്‍ വാഹന വകുപ്പ്‌ ജീവനക്കാര്‍ അഭിനന്ദിച്ചു.
സന്തോഷിന്റെ പ്രവൃത്തി അഭിനന്ദനാര്‍ഹമാണെന്നും മറ്റ്‌ സ്വകാര്യ ബസ്‌ ജീവനക്കാരും മാതൃകയാക്കണമെന്നും ആര്‍.ടി.ഒ. ജിജി ജോര്‍ജ്‌ പറഞ്ഞു.
ജോയിന്റ്‌ ആര്‍.ടി.ഒ. എ കെ ഡിലു, ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ വേണാട്‌ ഷാജി, സംസ്‌ഥാന കമ്മിറ്റിയംഗം ലാല്‍ജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 18 Jun 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW